നിര്‍ത്തിവെച്ച രണ്ട് സര്‍വീസുകള്‍ കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയില്‍ നിന്ന് പുനരാരംഭിക്കുന്നു

1

റാസല്‍ഖൈമ: കൊവിഡ് വ്യാപനം മൂലം നിര്‍ത്തിവെച്ച രണ്ട് സര്‍വീസുകള്‍ കൂടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് യുഎഇയില്‍ നിന്ന് പുനരാരംഭിക്കുന്നു. റാസല്‍ഖൈമ-കോഴിക്കോട്, അല്‍ ഐന്‍-കോഴിക്കോട് എന്നീ സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.

മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 29 വരെ റാസല്‍ഖൈമ-കോഴിക്കോട് സര്‍വീസുകള്‍ ഉണ്ടാകും. ജൂലൈ ഒന്നു മുതല്‍ ഒക്ടോബര്‍ 28 വരെ അല്‍ ഐന്‍-കോഴിക്കോട് സര്‍വീസ് നടത്തും. അതേ ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് തിരിച്ചും സര്‍വീസ് ഉണ്ടാകും. രണ്ട് വിമാന സര്‍വീസുകളിലേക്കും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. നേരത്തെ റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്, കൊച്ചി. തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ടു വീതം സര്‍വീസുകള്‍ നടത്തിയിരുന്നു