ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ വിലക്ക് ഏർപ്പെടുത്തി പാകിസ്താൻ;’എയർ ഇന്ത്യയ്ക്കു നഷ്ടം 491 കോടി

0

ന്യൂഡൽഹി : പാക്കിസ്ഥാൻ അവരുടെ ആകാശത്ത് ഇന്ത്യൻ വിമാനങ്ങൾക്കു പൂർണ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് ജൂലൈ രണ്ടു വരെ എയർ ഇന്ത്യയ്ക്കുണ്ടായ നഷ്ടം 491 കോടി. രാജ്യസഭയിൽ വെച്ച് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 26ന് ഇന്ത്യ നടത്തിയ ബാലാക്കോട്ട് വ്യോമാക്രമണത്തെ തുടർന്നാണ് സ്വന്തം വ്യോമാതിർത്തി പാക്കിസ്ഥാൻ അടച്ചത്. സ്വകാര്യ വിമാന കമ്പനികളായ സ്പൈസ് ജെറ്റിന് 30.73 കോടി രൂപയും ഇൻഡിഗോയ്ക്ക് 25.1 കോടിയും ഗോ എയറിന് 2.1കോടി രൂപയുമാണ് നഷ്ട്ടം സംഭവിച്ചത്.

ആകെയുള്ള 11 വ്യോമപാതകളിൽ ദക്ഷിണ മേഖലയിലൂടെയുള്ള രണ്ടു പാതകൾ മാത്രമാണ് പാക്കിസ്ഥാൻ തുറന്നത് എന്നാൽ പാകിസ്ഥാൻ എല്ലാ വ്യോമപാതകളും തുറന്നാൽ മാത്രമേ ഇന്ത്യയ്ക്ക് പ്രയോജനമുണ്ടാകൂവെന്ന് വ്യോമയാന മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ആകാശപാതകളിൽ ഏർപ്പെടുത്തിയ എല്ലാ വിലക്കുകളും നീക്കിയതായി മേയ് 31ന് വ്യോമസേന അറിയിച്ചിരുന്നു. ഇന്ത്യയുടെ വിലക്കു മൂലം യുഎസ്, യൂറോപ്പ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും പ്രതിസന്ധി അനുഭവിച്ചിരുന്നു.