ഗൾഫിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടു വരാനുള്ള നിരക്ക് ഏകീകരിച്ചു

1

ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും ഗള്‍ഫില്‍ നിന്ന് മൃതദേഹം എത്തിക്കാൻ ഒരേ നിരക്കായിരിക്കും. പാക്കിസ്ഥാനും ബംഗ്ലാദേശും തങ്ങളുടെ പൗരന്മാരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്ന സാഹചര്യത്തില്‍ നിരക്ക് കുറയ്ക്കാനെങ്കിലും എയര്‍ ഇന്ത്യ തയ്യാറാകണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ആവശ്യമുയര്‍ത്തിയതിനെ തുടർന്നാണ് എയര്‍ ഇന്ത്യ നിരക്ക് ഏകീകരിച്ചത്. ഈ അറിയിപ്പ് എയര്‍ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി.
12 വയസിന് താഴെ 750 ദിര്‍ഹം അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടയ്ക്കണം. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നത് നേരത്തെ വലിയ പരാതിക്ക് വഴി വെച്ചിരുന്നു. ഇതിനെതിരെ വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന് പലവട്ടം നിവേദനവും നല്‍കിയിരുന്നു. പുതിയ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സാമൂഹ്യസംഘടനകള്‍ അറിയിച്ചു. ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ നേരത്തെ ഇരട്ടിയാക്കിയിരുന്നു.ഇതിനു പിന്നാലെയാണ് നിരക്ക് ഏകീകരിച്ചത്.

1 COMMENT

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.