ലോകത്തിലെ ഏറ്റവും നീളമേറിയ വിമാനം ‘എയര്‍ലാന്റര്‍ 10’ തകര്‍ന്നു;(വീഡിയോ)

0

കൂറ്റന്‍ ആകാശകപ്പല്‍ എന്ന് പേര് കേട്ട ‘എയര്‍ ലാന്‍ഡ്‌ര്‍ 10’ പരീക്ഷണ പറക്കലിനിടയില്‍ തകര്‍ന്നു വീണു .കിഴക്കന്‍ ഇംഗ്ലണ്ടില്‍ വിമാനം ഇടിച്ചിറക്കുകയായിരുന്നു. വിമാന ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ച നടന്ന എയര്‍ലാന്ററിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു. സാധാരണ വിമാനങ്ങളേക്കാള്‍ വലുപ്പമേറിയതും അതേസമയം മലിനീകരണം കുറഞ്ഞതുമായ ഈ വിമാനത്തിലായിരിക്കും ഭാവിതലമുറയുടെ വിമാനയാത്ര എന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്.യാത്രക്കിടെ ടെലിഗ്രാഫ് തൂണില്‍ ഇടിച്ചതാണ് അപകട കാരണമെന്നാണ് കരുതുന്നത് .

ഒരേസമയം ചരക്ക് വിമാനത്തിന്റേയും യുദ്ധവിമാനത്തിന്റേയും ഹെലികോപ്ടറിന്റേയും ചുമതല നിര്‍വ്വഹിക്കാന്‍ കഴിയുന്ന വിമാനത്തിന് 92 മീറ്റര്‍ നീളവും 26മീറ്റര്‍ ഉയരവുമാണുള്ളത്.വീഡിയോ കാണാം