ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഡിസ്‌കൗണ്ടുമായി എയർ ഏഷ്യ

0

കൊച്ചി: എയർ ഏഷ്യ ഫെബ്രുവരി മുതൽ ജൂലായ് വരെയുള്ള യാത്രകൾക്ക് എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ ഫ്ളൈറ്റുകളിലും 20 ശതമാനം ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു.
20 ശതമാനം ഇളവു ലഭിക്കാൻ പ്രൊമോ കോഡ് ആവശ്യമില്ല. എയർ ഏഷ്യയുടെ അന്താരാഷ്ട്ര റൂട്ടുകളിലും ഇളവ്‌ ലഭ്യമാണ്. ഫെബ്രുവരി 25 മുതൽ ജൂലായ് 31 വരെയുള്ള യാത്രകൾക്കായി ഫെബ്രുവരി 18 മുതൽ 24 വരെ ഈ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. എയർ ഏഷ്യ മൊബൈൽ ആപ്പിലൂടെയും കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം.