ഈ എയര്‍ഹോസ്റ്റസിന്റെ സമയോജിത ഇടപെടല്‍ രക്ഷിച്ചത്‌ ഒരു കുട്ടിയുടെ ജീവിതം; മനുഷ്യകടത്തുകാരില്‍ നിന്ന് 13 വയസുകാരിയെ രക്ഷിച്ച് എയര്‍ഹോസ്റ്റസിന് സംഭവം നടന്നു ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അഭിന്ദന പ്രവാഹം

0

ഒരല്പം വൈകിയാണെങ്കിലും താന്‍ ചെയ്ത ഒരു സദ്‌പ്രവര്‍ത്തി ഇപ്പോള്‍ ലോകം വാഴ്ത്തുന്ന സന്തോഷത്തില്‍ ആണ് അമേരിക്കന്‍ വിമാനകമ്പനിയിലെ ജീവനക്കാരി ഷെലിയ ഫെഡറി.ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഷെലിയ ഫെഡറി മനുഷ്യകടത്തുകാരില്‍ നിന്നും കൗമാരപ്രായക്കാരിയായ ഒരു  പെണ്‍കുട്ടിയെ രക്ഷിച്ചത്‌ .

അമേരിക്കയില്‍ നടക്കുന്ന സൂപ്പര്‍ ബൗള്‍ ഫുട്‌ബോള്‍ ലീഗിനിടെയാണ് നിര്‍ബന്ധിത ലൈംഗികാവൃത്തിക്കായി ലോകത്ത് തന്നെ ഏറ്റവും അധികം മനുഷ്യകടത്ത് നടക്കുന്നത്. സൂപ്പര്‍ ബൗളിലെ മനുഷ്യകടത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ അമേരിക്കയിലെ ഒരു പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷനായ 10 ന്യൂസിനോടാണ് അലാസ്ക എയര്‍ലൈന്‍സിലെ അറ്റന്‍ഡറായിരുന്ന ഷെലിയ ഫെഡറിക്ക് തന്‍റെ അനുഭവം പങ്ക് വെച്ചത്.2011ലാണ് സംഭവം .

സീയറ്റിലില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടയില്‍ പതിമൂന്നോ പതിന്നാലോ വയസ്സ് തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയെ ഷെലിയ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. കണ്ടാല്‍ മാന്യനെന്ന് തോന്നിപ്പിക്കുന്ന മധ്യ വയസ്‌കനാപ്പമായിരുന്നു പെണ്‍കുട്ടി.എന്നാല്‍ കുട്ടി വളരെ അധികം അസ്വസ്ഥയായിരുന്നു .ഇതാണ് ഷെലിയയ്ക്ക് സംശയം തോന്നാന്‍ കാരണം .പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖമുയര്‍ത്തി ഒന്ന് നോക്കാന്‍ പോലും പെണ്‍കുട്ടി തയാറായില്ല. സംസാരിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന വ്യക്തി തടയാന്‍ ശ്രമിച്ചെന്നും ഷെലിയ പറയുന്നു.

ദുരൂഹത തോന്നിയ ഷെലിയ പെണ്‍കുട്ടിയുമായി സംസാരിക്കാനായി മാര്‍ഗം കണ്ടെത്തി.ശുചി മുറിയിലെ കണ്ണാടിക്ക പുറകില്‍ പെണ്‍കുട്ടിക്കായി ഒരു കുറിപ്പ് തിരുകി വെച്ചു. അതിന് ശേഷം ശുചി മുറിയിലേക്ക് പോകാന്‍ രഹസ്യമായി പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഷെലിയയുടെ ഊഹം ശരിവെക്കുന്ന തരത്തില്‍ കുറിപ്പിന് പുറകില്‍ സഹായിക്കണം എന്ന് എഴുതിയിരുന്നു. ഉടനെ ഷെലിയ പൈലറ്റ് വഴി പൊലീസിനെ വിവരം അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോള്‍ ഇവരെ കാത്ത് പൊലീസുണ്ടായിരുന്നു. പെണ്‍കുട്ടിയെ നിയമവിരുദ്ധമായി കടത്തുകയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.ഷെലിയ ഇപ്പോഴും ഈ  പെണ്‍കുട്ടിയുമായി സംസാരിക്കാറുണ്ട്. വളരെയധികം സന്തോഷവതിയായ പെണ്‍കുട്ടി ഇപ്പോള്‍ കോളജ് വിദ്യാര്‍ത്ഥിനിയാണ്.

വര്‍ഷങ്ങള്‍ക്കു മുന്പ് നടന്ന ഈ സംഭവം ഇത്രയും നാള്‍ താന്‍ ആരോടും പറഞ്ഞിരുന്നില്ല എന്ന് ഷെലിയ പറയുന്നു .എങ്കിലും വൈകി വന്ന ഈ അഭിനന്ദനപ്രവാഹങ്ങളില്‍ താന്‍ സന്തോഷവാതിയാനെന്നും ഇവര്‍ പറയുന്നു .കൂടാതെ ഒരു മുന്നറിയിപ്പും ആരെങ്കിലും ഇത്തരത്തിലുള്ള എന്തെങ്കിലും കാണുകയാണെങ്കില്‍ പ്രതികരിക്കണമെന്നത് തന്റെ അപേക്ഷയാണെന്ന് ഷെലിയ പറയുന്നു .