വിമാന യാത്രയ്ക്കിടെ ഇനി വൈഫൈ

0

വിമാനയാത്രക്കാര്‍ക്ക് വൈഫൈ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാന്‍ അനുമതി നല്‍കുമെന്ന് സൂചന. ഇത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി ആര്‍ എന്‍ ചൗബി പറഞ്ഞു.

ഇന്ത്യന്‍ വ്യോമ പരിധിയില്‍ വൈഫൈ ഉപയോഗിക്കാനുള്ള അനുമതിയാവും ലഭിക്കുക. 10 ദിവസത്തിനകം ഇത് സംബന്ധിച്ച അനുകൂല തീരുമാനം ഉണ്ടാകുമെന്നും  ചൗബി പറഞ്ഞു.