എയര്‍പോര്‍ട്ടില്‍ നിങ്ങളുടെ ബാഗേജുകള്‍ നഷ്ടമായാല്‍ എന്ത് ചെയ്യണം?; ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ കെട്ടികിടക്കുന്നത് ഉടമസ്ഥര്‍ ഇല്ലാത്ത നൂറ്റിരണ്ടു കോടി രൂപയോളം മൂല്യം വരുന്ന വസ്തുക്കള്‍

0

എയര്‍പോര്‍ട്ടില്‍ എന്തെങ്കിലും സാധനങ്ങള്‍ നഷ്ടമായാല്‍ പിന്നെ തിരികെ കിട്ടാന്‍ പ്രയാസമാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ഇത് എത്രത്തോളം ശരിയാണ്. എന്നാല്‍ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ഈ കഴിഞ്ഞ നാലു വര്‍ഷത്തെ മാത്രം കണക്കില്‍ നൂറ്റിരണ്ടു കോടി രൂപയോളം മൂല്യം വരുന്ന വസ്തുക്കളാണ് ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇതില്‍ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, കാമറകള്‍, ഐപാഡ്,പേഴ്സുകള്‍, വില പിടിച്ച ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ എന്ന് വേണ്ട ഇല്ലാത്ത വസ്തുക്കള്‍ കുറവാണ്.  ഇതെല്ലാം യാത്രക്കാര്‍ മറന്നു പോയതോ അല്ലെങ്കില്‍ വിമാന ജോലിക്കാര്‍ ലോഡ് ചെയ്യാന്‍ മറന്നതോ, മാറിപ്പോയതോ എല്ലാം ആയിരിക്കാം.

ഇതില്‍ വെറും ഇരുപത്തിയെട്ടു കോടി രൂപ മൂല്യം വരുന്ന ബാഗേജുകള്‍ക്ക് മാത്രമാണ് തിരികെ ആവശ്യപ്പെട്ട് ഉടമസ്ഥന്മാര്‍ അധികൃതരെ സമീപിച്ചതും തിരിച്ചു വാങ്ങിയതും എന്നത് ചിന്തിക്കേണ്ട ഒരു വിഷയം ആണ്. വിമാനത്താവളങ്ങളില്‍ സുരക്ഷാ ജോലി ചെയ്യുന്ന കേന്ദ്ര സേനയായ സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയ കണക്കാണിത്. ഒരിക്കല്‍ ലഗേജ് നഷ്ടപ്പെട്ടാല്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന മനോഭാവമാണ് പല യാത്രക്കാരുടെതും എന്നാണ് സി.ഐ.എസ്.എഫ് വൃത്തങ്ങള്‍ വിലയിരുത്തുന്നുത്.

ഇങ്ങനെ ലഭിക്കുന്ന സാധനങ്ങള്‍ സി.ഐ.എസ്.എഫ് എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുന്നു. ഇവ കണ്ടു കിട്ടുന്ന തീയതി മുതല്‍ ഒരു വര്‍ഷം വരെ അവര്‍ സൂക്ഷിക്കും. അതിനു ശേഷം ലേലം ചെയ്തു വില്‍ക്കുകയോ മറ്റോ ചെയ്യുമായിരിക്കും. മറന്നു പോയതോ അല്ലെങ്കില്‍ മറ്റു സാങ്കേതിക കാരണങ്ങളാല്‍ ലഭിക്കാതെ പോയതോ ആയ ലഗേജുകള്‍ എങ്ങിനെ തിരിച്ചു ലഭിക്കും. എങ്ങനെ പരാതി ബോധിപ്പിക്കും ?

ഇതിനെല്ലാം കൃത്യമായ ഉത്തരമുണ്ട്. അതിനായി നിങ്ങള്‍ എയര്‍പോര്‍ട്ട് അധികൃതരെയാണ് ബന്ധപ്പെടേണ്ടത്. എന്നാല്‍ എല്ലാ ദിവസവും ദിവസവും എയര്‍പോര്‍ട്ടുകളില്‍ നിന്നും ഇങ്ങനെ ലഭിക്കുന്ന യാത്രക്കാരുടെ ലഗേജുകളുടെയും മറ്റു വസ്തുക്കളുടെയും എല്ലാം വിശദ വിവരങ്ങള്‍ സി.ഐ.എസ്.എഫ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തും.നഷ്ടപ്പെട്ടു പോയ വസ്തുക്കള്‍ തിരിച്ചു കിട്ടുന്നതിന് സി.ഐ.എസ്.എഫ് വെബ്സൈറ്റിലെ “lost-and-found” എന്ന ഒപ്ഷന്‍ ആണ് ഉപയോഗിക്കേണ്ടത്.

ആദ്യം സി.ഐ.എസ്.എഫ് ഔദ്യോഗിക വെബ്സൈറ്റിലേക്ക് പ്രവേശിക്കുക. ( http://www.cisf.gov.in ) അതിനു ശേഷം ഇടത്തേ അറ്റത്ത്‌ രണ്ടാമതായി കാണുന്ന ‘Lost & Found at Airports and Delhi Metro’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Lost and Found Items’ ( http://www.cisf.gov.in/lost-and-found ) എന്ന പേജിലാണ് നിങ്ങള്‍ പ്രവേശിക്കുന്നത്. അതില്‍ ‘Airport, DMRC’ എന്ന രണ്ടുൊപ്ഷനുകള്‍ കാണാം. അതില്‍ ‘Airport’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ‘Airport – Lost and Found Items’ എന്ന ഭാഗത്ത് എത്തും. അതില്‍ ‘Airport’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ രാജ്യത്ത് സി.ഐ.എസ്.എഫ് ന് സുരക്ഷാ ചുമതലയുള്ള എല്ലാ എയര്‍പോര്‍ട്ടുകളുടെയും ലിസ്റ്റ് വരും. അതില്‍ നിന്ന് നിങ്ങളുടെ എയര്‍ പോര്‍ട്ട് സെലെക്റ്റ് ചെയ്ത് നിങ്ങളുടെ വസ്തുക്കള്‍ തിരികെ വാങ്ങാം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.