നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം അപകടത്തില്‍പ്പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

നെ ടു മ്പാ ശേ രി വി മാ ന ത്താ വ ള ത്തി ൽ ലാന്റിം ഗി നി ടെ വി മാ നം അ പ ക ട ത്തി ൽ പെ ട്ടു. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു.തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനം അപകടത്തില്‍പ്പെട്ടു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
plane (1)

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാന്റിം​ഗി​നി​ടെ വി​മാ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. റണ്‍വേയില്‍ നിന്ന് പാര്‍ക്കിംഗ് വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം തെന്നിമാറി ഓടയിലേക്ക് വീഴുകയായിരുന്നു.തുടര്‍ന്ന് വിമാനത്തിനുള്ളില്‍ നിന്നും യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. എയർ ഇന്ത്യാ എകസ്‍പ്രസിന്റെ IX 452  അബുദാബിയിൽ നിന്നുള്ള വിമാനം കൊച്ചിയിൽ എത്തിയ പുലർച്ചെ 2.40നായിരുന്നു സംഭവം.

അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെയെല്ലാം അടിയന്തരമായി പുറത്തിറക്കി. ലഗേജുകള്‍ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പലരും വീട്ടില്‍ പോകാതെ വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമെന്ന് ഈ രംഗത്തെ വിദ്ഗര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. ഓടയില്‍ വീണ വിമാനം പുറത്തെത്തിക്കാന്‍ എയര്‍ ഇന്ത്യയുടെ ഫ്ലൈറ്റ് സേഫ്റ്റി വിഭാഗം ഉദ്ദ്യോഗസ്ഥര്‍ പരിശ്രമിക്കുയാണിപ്പോള്‍

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ