ഐശ്വര്യലക്ഷ്മി പ്രവാസി എക്സ്പ്രസ്സ് യൂത്ത് ഐക്കൺ 2018

1

മായാനദി, ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ഐശ്വര്യ ലക്ഷ്‌മിക്ക് ഈ വർഷത്തെ പ്രവാസി എക്സ്പ്രസ്സ് യൂത്ത് ഐക്കൺ പുരസ്കാരം. യുവവായനക്കാർക്കിടയിൽ പ്രവാസി എക്സ്പ്രസ്സ് നടത്തിയ അഭിപ്രായ സർവേയിൽ ഒന്നാം സ്ഥാനത്തെത്തിയാണ് ഐശ്വര്യ ഈ പുരസ്‌കാരത്തിന് അർഹയാകുന്നത്. അഭിപ്രായസർവേയിൽ ടോവിനോ തോമസും കീർത്തി സുരേഷും അടക്കമുള്ള താരങ്ങളെ പിന്തള്ളിയാണ് ഐശ്വര്യ യൂത്ത് ഐക്കൺ പട്ടം സ്വന്തമാക്കിയത്.

2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി 2017ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു. അതേവർഷം ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മായാനദിയിലെ അപ്പു എന്ന കഥാപാത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചു. എംബിബിഎസ് ബിരുദധാരിയും കൂടിയാണ് ഐശ്വര്യ.

ജൂലൈ 14-ന് സിംഗപ്പൂർ കല്ലാങ്ങ് തീയേറ്ററിൽ നടക്കുന്ന പ്രവാസി എക്സ്പ്രസ്സ് നൈറ്റിൽ വച്ച് പുരസ്കാരദാനച്ചടങ്ങുകൾ നടക്കും.

Mayanadhi fame Aishwarya Lekshmi is named as Pravasi Express Youth Icon 2018. She turned out to be choice of Pravasi Express youth readers in an online poll conducted last month.

Lekshmi has been modelling since 2014 and has been the toast of the town following the success of Mayaanadhi in 2017.

The Youth Icon Award will be presented on July 14 during the Annual Pravasi Express Nite held at Kallang theatre, Singapore.