കൊ​ച്ചി​യി​ല്‍ നി​ന്ന് ബം​ഗ​ളൂ​രു സ​ര്‍വീ​സു​മാ​യി ആ​കാ​ശ എ​യ​ര്‍; ആ​ഴ്ച​യി​ല്‍ 28 സ​ര്‍വീ​സു​ക​ള്‍

0

കൊ​ച്ചി: രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ വി​മാ​ന ക​മ്പ​നി​യാ​യ ആ​കാ​ശ എ​യ​ര്‍ കൊ​ച്ചി​യി​ല്‍ നി​ന്നു സ​ര്‍വീ​സ് തു​ട​ങ്ങു​ന്നു. കൊ​ച്ചി -ബം​ഗ​ളൂ​രു മേ​ഖ​ല​യി​ല്‍ പ്ര​തി​വാ​രം 28 സ​ര്‍വീ​സു​ക​ളാ​ണ് ആ​കാ​ശ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും അ​ധി​കം സ​ര്‍വി​സു​ക​ള്‍ കൊ​ച്ചി​യി​ല്‍ നി​ന്നു​മാ​ണ് ആ​കാ​ശ ന​ട​ത്തു​ന്ന​ത് .

ഓ​ഗ​സ്റ്റ് 13 മു​ത​ല്‍ ആ​കാ​ശ​യു​ടെ ബം​ഗ​ളൂ​രു-​കൊ​ച്ചി- ബം​ഗ​ളൂ​രു സ​ര്‍വീ​സ് ആ​രം​ഭി​ക്കും. ബു​ക്കി​ങ് തു​ട​ങ്ങി. എ​ല്ലാ​ദി​വ​സ​വും ര​ണ്ട് സ​ര്‍വി​സു​ക​ളു​ണ്ടാ​വും. രാ​വി​ലെ 8 .30 നു ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നെ​ത്തു​ന്ന ആ​ദ്യ വി​മാ​നം 9.05ന് ​മ​ട​ങ്ങും. 12.30 നെ​ത്തു​ന്ന ര​ണ്ടാം വി​മാ​നം 1.10 ന് ​മ​ട​ങ്ങി പോ​വും. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ നി​ന്നും ആ​ഴ്ച​യി​ല്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മൊ​ത്തം 99 പു​റ​പ്പെ​ട​ല്‍ സ​ര്‍വീ​സു​ക​ള്‍ ഉ​ണ്ടാ​വും. ഇ​ന്‍ഡി​ഗോ, എ​യ​ര്‍ ഏ​ഷ്യ, ഗോ ​ഫ​സ്റ്റ്, അ​ല​യ​ന്‍സ് എ​യ​ര്‍ എ​ന്നി​വ​യാ​ണ് കൊ​ച്ചി -ബം​ഗ​ളൂ​രു സ​ര്‍വീ​സ് ന​ട​ത്തു​ന്ന മ​റ്റു എ​യ​ര്‍ലൈ​നു​ക​ള്‍.

കൊ​ച്ചി​യെ കൂ​ടാ​തെ ബം​ഗ​ളൂ​രു, മും​ബൈ, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു മാ​ത്ര​മാ​ണ് ആ​കാ​ശ സ​ര്‍വി​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തെ 56 പ്ര​തി​വാ​ര സ​ര്‍വീ​സു​ക​ളി​ല്‍ 28 എ​ണ്ണം കൊ​ച്ചി​യി​ല്‍ നി​ന്നു​മാ​ണ്. രാ​ജ്യ​ത്തെ ഏ​റ്റ​വും പു​തി​യ എ​യ​ര്‍ലൈ​ന്‍ ത​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ട സ​ര്‍വി​സി​നു കൊ​ച്ചി തെ​ര​ഞ്ഞെ​ടു​ത്ത​തി​ല്‍ സി​യാ​ലി​ന് സ​ന്തോ​ഷ​മു​ണ്ടെ​ന്നു എം​ഡി സു​ഹാ​സ് പ​റ​ഞ്ഞു. “നി​ര​വ​ധി എ​യ​ര്‍ലൈ​നു​ക​ള്‍ നേ​ര​ത്തെ ത​ന്നെ രാ​ജ്യാ​ന്ത​ര സ​ര്‍വി​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ കൊ​ച്ചി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. കൂ​ടു​ത​ല്‍ എ​യ​ര്‍ലൈ​നു​ക​ളെ കൊ​ച്ചി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ചെ​യ​ര്‍മാ​നും ഡ​യ​റ​ക്റ്റ​ര്‍ ബോ​ര്‍ഡും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളാ​ണ് ഫ​ലം ക​ണ്ടി​ട്ടു​ള്ള​ത് . ശീ​ത​കാ​ല സ​മ​യ​പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​യി​ലെ എ​ല്ലാ പ്ര​മു​ഖ​ന​ഗ​ര​ങ്ങ​ളി​ലേ​ക്കും കൂ​ടു​ത​ല്‍ സ​ര്‍വി​സു​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യും എ​ന്ന് സി​യാ​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു , അ​തി​നു​വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ള്‍ അ​സ്രൂ​ത​ണം ചെ​യ്തി​ട്ടു​ണ്ട് ”-അ​ദ്ദേ​ഹം പ​റ​ഞ്ഞു.