തീ പടർന്ന വസ്ത്രം ധരിച്ച് അക്ഷയ് കുമാറിന്‍റെ റാംപ് വാക്; വീട്ടിലേക്കു വരൂ കൊല്ലാനുള്ള ദേഷ്യമുണ്ട്; ട്വിങ്കിള്‍ ഖന്ന

0

റാംപിലുള്ള അക്ഷയ് കുമാറിന്റെ തീക്കളിയും അതുകണ്ട് പ്രതികരിച്ച ട്വിങ്കിള്‍ ഖന്നയുടെ ട്വീറ്റുമാണ് സോഷ്യൽ മീഡിയയുടെയും, ബോളിവുഡിന്റെയും ഇപ്പോഴത്തെ ചൂടൻ ചർച്ച വിഷയം. ആമസോണ്‍ പ്രൈംമിന്റെ ദി എൻഡ് എന്ന പരമ്പരയിലൂടെയാണ് അക്ഷയ് കുമാർ ഡിജിറ്റൽ രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. ഈ വാർത്ത പുറം ലോകത്തെ അറിയിക്കാനായി അക്ഷയ് റാംപിലെത്തിയത് തീ പടർന്ന വസ്ത്രം ധരിച്ചുകൊണ്ടാണ്.

അക്ഷയ്കുമാര്‍ അണിഞ്ഞിരുന്ന കറുത്ത കോട്ടിലും പാന്റ്‌സിലുമായി തീ പടരുമ്പോഴായിരുന്നു ഈ അതിസാഹസിക റാംപ് വാക്ക്. എന്നാൽ കൂട്ടും സൂട്ടുമണിഞ്ഞുള്ള ഭർത്താവിന്റെ ഈ തീക്കളി അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അത്രകണ്ടങ്ങു ബോധിച്ചില്ല. തീയുമേന്തി കൂളായി നടന്നു വരുന്ന ഭർത്താവിനെ കണ്ടു രോക്ഷാകുലയായ ട്വിങ്കിൾ ട്വിറ്ററിലൂടെ അപ്പോൾ തന്നെ സ്വന്തം പ്രതികരണം അറിയിക്കുകയും ചെയ്തു.

ട്വിങ്കിൾ ഖന്ന യുടെ ട്വീറ്റ്

‘നാശം!!! സ്വയം തീയിടാന്‍ തീരുമാനിച്ചിരിക്കയാണോ? ഇതില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തുന്ന നിമിഷം ഞാന്‍ കൊല്ലും.

‘ഗോഡ് ഹെല്‍പ് മീ’ എന്ന ഹാഷ് ടാഗോടെയാണ് ട്വിങ്കിളിന്റെ ട്വീറ്റ്. ട്വിങ്കിളിന്റെ ഈ ട്വീറ്റ് ആരാധകർ ഇരുകൈകളും നീട്ടി സ്വീകരിച്ച് കഴിഞ്ഞു. അക്ഷയ് കുമാര്‍ വീട്ടിലെത്തിയാല്‍ ഉടന്‍ അപ്‌ഡേറ്റുകള്‍ തരണമെന്നും താരം വീട്ടിലെത്തിയാല്‍ എങ്ങനെയായിരിക്കും ട്വിങ്കിളിന്റെ പ്രതികരണമെന്നതാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ അറിയാൻ കാത്തിരിക്കുന്ന വിശേഷം.

ന്യൂ ജനറേഷനിലെ യുവതി യുവാക്കളെല്ലാം ഡിജിറ്റൽ ലോകത്താണെന്ന മകൻ ആരാവിന്റെ കാഴ്ച്ചപാടിനെ തുടർന്നാണ് ‘ദ എന്റ്’ എന്ന സീരീസിൽ അഭിനേതാവായി താൻ എത്തുന്നതെന്ന് അക്ഷയ് കുമാർ പറഞ്ഞു.