ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി

0

ആലപ്പുഴയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനാണ് (60) കൊവിഡ് സ്ഥിരീകരിച്ചത്. മുൻ ഗ്രഫ് ഉദ്യോഗസ്ഥനാണ് മോഹൻ.

മരണ ശേഷം നടത്തിയ പരിശോധനയിലാണ് മോഹന് കൊവിഡ് സ്വീകരിച്ചത്. നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് ശനിയാഴ്ച കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു.

സംസ്ഥാനത്ത് ഇതുവരെ 20,323 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ആകെ 38,887 പേർ രോഗ മുക്തരായി. 228 മരണങ്ങളാണ് സംസ്ഥാനം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.