ആറ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നു; പുതിയ പഠനം

ഏഴ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് മദ്യം നേരിട്ട് കാരണമാകുന്നുവെന്നും ശാസ്ത്ര മാസികയായ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ പറയുന്നു.

ആറ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നു; പുതിയ പഠനം
no-alcohol

തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നറായി പുതിയ പഠനം. ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയിലെ പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ പ്രൊഫസര്‍ ജെന്നി കോര്‍ണര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.

വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ പോലും കാന്‍സര്‍ ഭീഷണിയിലാണെന്നും പഠനത്തില്‍ പറയുന്നു.  ഏഴ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് മദ്യം നേരിട്ട് കാരണമാകുന്നുവെന്നും ശാസ്ത്ര മാസികയായ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ പറയുന്നു. ത്വക്ക്, പ്രോസ്‌റ്റേറ്റ്, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ആല്‍ക്കഹോള്‍ കാരണമാകുന്നുണ്ട്. കഴിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ച് കാന്‍സര്‍ ഭീഷണിയും വര്‍ദ്ധിക്കുന്നുവെന്നും കോര്‍ണറിന്റെ പഠനത്തില്‍ തെളിഞ്ഞു.ആല്‍ക്കഹോളാണ് കാന്‍സറിന് പ്രധാനകാരണമെന്ന് വ്യക്തമാക്കാന്‍ പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ