ആലിയ ഭട്ടിന് കോവിഡ്

0

ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ആലിയ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചയുടന്‍ തന്നെ താന്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം സമ്പര്‍ക്കവിലക്കില്‍ പോയെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും ആലിയ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ആലിയയുടെ കാമുകനും നടനുമായ റണ്‍ബീര്‍ കപൂറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. റണ്‍ബീറിന് കോവിഡ് സ്ഥിരീകരിക്കുന്ന സമയത്ത് ആലിയ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അന്ന് ആലിയയുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. റണ്‍ബീറിന്റെ പരിശോധനഫലം നെഗറ്റീവായതിന് ശേഷമാണ് ആലിയയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്.