അലീഷ മൂപ്പന്‍ ‘ആസ്റ്റര്‍’ ഡെ. മാനേജിങ് ഡയറക്ടര്‍

0

ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ഗ്രൂപ്പിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്റായി അലീഷ മൂപ്പനെ നിയമിച്ചു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്റെ മകളാണ് അലീഷ മൂപ്പന്‍. നേരത്തേ ഗ്രൂപ്പിന്റെ ഗള്‍ഫ് രാജ്യങ്ങളിലെ എക്സിക്ടൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായി പ്രവര്‍ത്തിക്കുകയായിരുന്നു അലീഷ മൂപ്പൻ.

അമേരിക്കയിലെയും യു.കെയിലെയും മുന്‍നിര സാമ്പത്തിക സ്ഥാപനങ്ങളില്‍ ഏഴുവര്‍ഷത്തോളം ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ച ശേഷമാണ് അലീഷ ആസ്റ്റര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചുമതലയില്‍ എത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് അലീഷക്ക് ഡെപൂട്ടിഡി മാനേജിങ് ഡയറക്ടറായി സ്ഥാനകയറ്റം നല്‍കാന്‍ തീരുമാനിച്ചതെന്ന് ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒൻപത് രാജ്യങ്ങളിലായി മുന്നൂറിലേറെ സ്ഥാപനങ്ങൾ ആസ്റ്റർ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്.