നിറവയറുമായി റാംപിൽ ചുവടുവെച്ച് അമല പോൾ

0

മലയാളികളുടെ പ്രിയതാരമാണ് അമലപ്പോൾ. അമ്മയാകാനുള്ള തയാറെടുപ്പിലാണ് താരം ഇപ്പോൾ. നിറവയറിൽ റാംപിൽ ചുവടുവെയ്ക്കുന്ന അമലയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കൊച്ചിയിൽ ഗർഭിണിക്കായി സംഘടിപ്പിച്ച ഫാഷൻ ഷോയിലാണ് അമല പങ്കെടുത്തത്. വെള്ള ഗൗണിൽ അതിസുന്ദരിയായാണ് റാംപിൽ താരം എത്തിയത്. ഭർത്താവും അമ്മയും കൂടെയുണ്ടായിരുന്നു.https://www.instagram.com/reel/C64XoQFSxIv/?igsh=MTVoY21pYXBlNmVpaw==

തന്‍റെ കരിയർ തുടങ്ങിയത് മോഡലിങ്ങിലൂടെയാണ്. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരു കുട്ടി അഥവാ പ്രസവം എന്നു പറയുന്നത് നമ്മുടെ ജീവിതത്തിലേക്കുള്ള കൂട്ടിച്ചേർക്കലായിരിക്കണം. ഒരു ഗർഭിണിയെ ഏറ്റവും കൂടുതൽ മനസിലാക്കാൻ സാധിക്കുന്നത് മറ്റൊരു ഗർഭിണിക്കാണെന്നും അമല പറഞ്ഞു.

കിൻഡർ ഹോസ്പിറ്റൽസ് കൊച്ചിയും കെഎൽഎഫ് നിർമൽ കോൾഡ് പ്രെസ്ഡ് വിർജിൻ കോക്കനട്ട് ഓയിലും ചേർന്നാണ് ഷോ സംഘടിപ്പിച്ചത്. ഏറ്റവും കൂടുതൽ ഗർഭിണികളെ പങ്കെടുപ്പിച്ചതിലുള്ള വേൾഡ് റെക്കോർഡ് യൂണിയന്‍റെ റെക്കോർഡും ഫാഷൻ ഷോ സ്വന്തമാക്കി. 105 ഗർഭിണികൾ പങ്കെടുത്ത റാംപിൽ വിജയിയായ ചേർത്തല സ്വദേശി അനിലയെ അമല കീരിടം അണിയിച്ചു.