അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ ഹിമലിംഗം രൂപംകൊണ്ടു

0

പ്രശസ്തമായ അമര്‍നാഥ് ഗുഹാക്ഷേത്രത്തില്‍ ഹിമലിംഗം രൂപംകൊണ്ടു. ശ്രാവണ മാസത്തിലെ ശുക്ലപക്ഷാരംഭത്തോടെ പൗര്‍ണമി നാള്‍ എത്തുമ്പോഴേക്കും ഹിമലിംഗം പൂര്‍ണരൂപത്തിലെത്തും.ലോകത്തിലെ ഏറ്റവും നിഗൂഢമായ ആരാധനാകേന്ദ്രത്തിലൊന്നാണ്  അമര്‍നാഥ്‌ . അമരത്വത്തെ സൂചിപ്പിക്കുന്ന അമര്‍ എന്ന വാക്കും ഈശ്വരനെ  സൂചിപ്പിക്കുന്ന നാഥ് എന്ന വാക്കും ചേര്‍ന്നാണ് അമര്‍നാഥ് എന്ന പേര് രൂപം കൊണ്ടത് .ശ്രീനഗറില്‍നിന്നും 145km അകലെ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ്  അമർനാഥ് ഗുഹാക്ഷേത്രം .

എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ രൂപം കൊണ്ടതിനേക്കാള്‍ ചെറുതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഹിമലിംഗം എന്നാണ് വിലയിരുത്തല്‍. കശ്മീരില്‍ മഞ്ഞുവീഴ്ച കുറഞ്ഞതും താപനില ഉയര്‍ന്നതുമാണ് ഇത്തരത്തില്‍ ചെറുതാകാന്‍ കാരണമായി റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്നും 3888 അടി ഉയരത്തില്‍ 150 അടി ഉയരവും 90 അടി വീതിയുമുള്ള ഗുവാക്ഷേത്രമാണ് അമര്‍നാഥിലുള്ളത്. നിലവില്‍ അമര്‍നാഥിലേക്കുള്ള പാത കനത്ത മഞ്ഞ് വീണ് തടസപ്പെട്ടിരിക്കുകയാണ്. തീര്‍ത്ഥാടനം ആരംഭിക്കുമ്പോഴേക്കും യാത്ര സുഗമമാക്കുന്നതിനായി പാതകള്‍ നേരെയാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി അമര്‍നാഥ് ബോര്‍ഡ് അറിയിച്ചു.സമുദ്രനിരപ്പിൽനിന്ന് 3888 അടി ഉയരത്തിലാണ് ക്ഷേത്രം.

ജൂണ്‍ ജൂലൈ മാസങ്ങളില്‍ പൂര്‍ണരൂപത്തില്‍ എത്തുന്ന ഹിമലിംഗത്തിന് ആറടിയിലധികം ഉയരമുണ്ടാകും. പൗര്‍ണമി മുതല്‍ കൃഷണപക്ഷത്തിലെ അമാവാസി വരെ ശിവന്‍ ഈ ഗുഹയില്‍ ഹിമലിംഗമായി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ഹിമലിംഗത്തിന്റെ ഇടതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ ഗണപതിയായും വലതു ഭാഗത്തുള്ള മഞ്ഞു രൂപത്തെ പാർവതീദേവിയായും കരുതിപ്പോരുന്നു. ഏകദേശം 5000 വര്‍ഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു.