വെറും രണ്ടേ രണ്ടു ദിവസം കൊണ്ട് വീടുണ്ടാക്കാം..!; റെഡി ടു ലിവ് വീടുകളുമായി ആമസോൺ വിപണിയിൽ

വെറും രണ്ടേ രണ്ടു ദിവസം കൊണ്ട് വീടുണ്ടാക്കാം..!; റെഡി ടു ലിവ് വീടുകളുമായി ആമസോൺ വിപണിയിൽ
tinyhouselist-793x526

ഒന്ന് തലചായ്ക്കാൻ മതിമറന്നുറങ്ങാൻ സ്വന്തമായൊരിടം സ്വപ്നം കാണാത്തവർ ചുരുക്കമായിരിക്കും. ആ സ്വപ്ന സാക്ഷാത്ക്കാരത്തിനായി പലരും ജീവിതാവസാനം വരെ പരിശ്രമിക്കാറുണ്ട്. കാരണം ഒരു സാധാരണ ക്കാരനെ  സംബന്ധിച്ചെടുത്തോളം സ്വന്തമായൊരു വീടുപണിയുമ്പോൾ നിരവധി വെല്ലുവിളികളുണ്ടായേക്കാം. ഒരു മനുഷ്യായുസ് മുഴുവൻ ഇതിന് വേണ്ടി ചെലവിടുന്നവവരും നിരവധിയാണ്.എന്നാൽ വെറും രണ്ടേ രണ്ടു ദിവസം കൊണ്ടൊരു വീട് നിർമ്മിക്കാനുള്ള വഴിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇ കൊമേഴ്സ് രംഗത്തെ ഭീമൻമാരായ ആമസോൺ.

ഡു ഇറ്റ് യുവർ സെൽഫ് (DIY) 'റെഡി ടു ലീവ്' വീടുകളാണ് ആമസോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്. വിദേശരാജ്യങ്ങളിൽ  ഈയടുത്തകാലത്തായി ഉണ്ടായ ട്രെന്‍ഡ് ആണ് കുഞ്ഞന്‍ വീടുകള്‍. ഇത് പിന്തുടര്‍ന്നാണ് ആമസോണ്‍ നൂറു മുതല്‍ നാനൂറു ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന കിറ്റുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഇത്തരമൊരു കിറ്റിന് 5000 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്.ഒരു ബെ‌ഡ് റൂം വീടുകൾ മുതൽ മൂന്ന് ബെഡ്റൂം വീടുകൾ വരെ ഇതിലുണ്ട്. ത്രീ ബെഡ്റൂം വീടുകളുടെ സാമഗ്രികൾക്ക് 19,000 ഡോളർ വരെയാണ് വില. അതായതു ഏകദേശം 13,03,875 രൂപ. 40000 ഡോളറിന്റെ വീടുകളുമുണ്ട്. ആവശ്യക്കാർക്ക് ഇത്തരം വീടുകളുടെ സാമഗ്രികൾ ആമസോൺ വഴി വാങ്ങിയാൽ വെറും രണ്ടേ രണ്ടു ദിവസം കൊണ്ട് ഈ കുഞ്ഞൻ വീടുകൾ ആഗ്രഹിക്കുന്നിടത് പണിതുയർത്താം.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം