അമ്പലമുക്കിലേ വിശേഷങ്ങൾ: വീഡിയോ സോങ് പുറത്തിങ്ങി

0

ചാന്ദ് ക്രീയേഷന്സിന്റെ ബാനറിൽ ജെ ശരത്ചന്ദ്രൻ നായർ നിർമിച്ചു ഉമേഷ് കൃഷ്ണൻ കഥ തിരക്കഥ എഴുതി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം അമ്പലമുക്കിലേ വിശേഷങ്ങൾ ഫസ്റ്റ് വീഡിയോ സോങ് മനോരമ മ്യൂസിക് ഇന്ന് പുറത്തിറക്കി .ചിത്രത്തിൽ ഗോകുൽ സുരേഷ് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ലാൽ ,ധർമജൻ ബോൾഗാട്ടി , മേജർ രവി , ഗണപതി , ബിജുക്കുട്ടൻ , സുദീർകാരമന , അണീഷ് ജീ മേനോനും , മറീനാ മൈകിൾ കുരിശിങ്കല് , ഇഷ്ണി , ഷെഹീൻ സിദ്ധിഖ്‌ എന്നിവർ പ്രാധാന വേഷത്തിൽ എത്തുന്നു .ചിത്രത്തിൽ നായകൻ ഗോകുൽ കൂട്ടുകാരും നട്ട് നന്മക്കായി ചെയ്യുന്ന കുരച്ചു വിഷ്വൽ ആണ് സോങ്ങിൽ ഉടനീളം കാണാൻ കഴിയുന്നത് , പാലക്കാടിന്റെ മനോഹാരിത പാട്ടിനെ കൂടുതൽ ഭംഗി ഉള്ളടകക്കുന്നു . ബി കെ ഹരിനാരായണൻ രചനയും , രഞ്ജിൻ രാജ് സംഗീതവും നിർവഹിച്ചിരിക്കുന്നു , സന്നിധാനന്ദൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത് .

ചിത്രത്തിൽ മനോജ് ഗിന്നസ്സ്, ഹരികൃഷ്ണന്‍,മുരളി ചന്ദ്, ഷാജു ശ്രീധര്‍,നോബി, ഉല്ലാസ് പന്തലം,അസീസ് വോഡാഫോണ്‍,സുനില്‍ സുഖദ,അനീഷ് ജി മേനോന്‍, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍,ഇഷ്നി, മറീന മെെക്കിള്‍,സോനാ നായര്‍, ശ്രേയാണി, ബിനോയ് ആന്റണി, വനിത കൃഷ്ണചന്ദ്രന്‍, സുജാത മഠത്തില്‍, അശ്വനി, സൂര്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം അബ്ദുള്‍ റഹീം നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍-മുരളി ചന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ഭാരത് ചന്ദ്,
സംഗീതം- അരുള്‍ ദേവ്, രഞ്ജിന്‍ രാജ്. ക്രിയേറ്റീവ് സപ്പോർട്ട് -ജോഷ് , എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം,സൗണ്ട്-വിനോദ് ലാല്‍ മീഡിയ,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.