അംബാസഡർ വരുന്നു പഴയ പ്രതാപത്തില്‍; .ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂയ്ഷെ അംബാസിഡർ സ്വന്തമാക്കിയത് 80 കോടി രൂപയ്ക്ക്

0

ഒരു കാലത്ത് ഇന്ത്യയുടെ പ്രിയ വാഹനം ആയിരുന്ന  അംബാസഡർ കാറുകൾ തിരികെ വരുന്നു .മാരുതിയുടെ വരവോടു പിന്നിലേക്ക്‌ പോയ അംബാസഡറുടെ പ്രഭ പില്‍ക്കാലത്ത് മങ്ങിപോയിരുന്നു .എങ്കിലും ഇന്ത്യക്കാരുടെ മനസ്സില്‍ എന്നും അംബാസഡര്‍ ഉണ്ടായിരുന്നു .എന്നാല്‍ അങ്ങനെയൊന്നും തീരുന്ന പ്രതാപമല്ല തന്റെ എന്ന് വിളിച്ചറിയിച്ച് കൊണ്ട് അംബാസിഡർ ഇതാ തിരികെ വരുന്നു .ഫ്രഞ്ച് കാർ നിർമ്മാതാക്കളായ പ്യൂയ്ഷെയാണ് യിരിക്കുന്നത്.

മൂന്നു വർഷം മുമ്പ് 2014-ലാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് കുടുംബത്തിൽ നിന്നു അംബാസഡർ ബ്രാൻഡിൽ അവസാന കാർ നിരത്തിലിറങ്ങിയത്. ഇതിനു ശേഷം നിർമാണം നിലച്ച ബ്രാൻഡ് ഏറ്റെടുക്കാൻ പ്യൂഷോ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ് വിൽക്കാൻ തയ്യാറാകുകയായിരുന്നു. വെള്ളിയാഴ്ചയാണ് സി.കെ ബിർള ഗ്രൂപ്പും പ്യൂഷോയും തമ്മിൽ അന്തിമ ധാരണയിലെത്തിയത്. കമ്പനിയുടെ ബാധ്യതകളും ജീവനക്കാരുടെ കുടിശ്ശികയും ഉടൻ തന്നെ തീർക്കുമെന്ന് സി.കെ ബിർള ഗ്രൂപ്പ് അറിയിച്ചു.വാങ്ങിയത് 80 കോടി രൂപയ്ക്ക് ആണെന്നാണ് വിവരം .

1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡർ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. വൈകാതെ അംബാസഡർ ഒരു കാർ എന്നതിലുപരി ഇന്ത്യക്കാരുടെ വികാരമായി മാറി. ഇന്ത്യയിലെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ സാരഥിയായി. ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം തന്നെയായിരുന്നു അത്.

1980 വരെ അംബാസഡർ തന്റെ ഈ മേധാവിത്തം തുടർന്നെങ്കിലും മാരുതി 800 കാറുകളുടെ വരവോടെ അംബാസഡറിന് പിന്മാറേണ്ടി വന്നു. പിന്നീട് വന്ന മുൻനിര കാറുകളോട് മത്സരിക്കാനാവാതെയും വന്നതോടെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു. 1980കളിൽ 24,000 യൂണിറ്റ് ആയിരുന്നത് 2013-14ൽ 2500 യൂണിറ്റായി വിൽപന കുറഞ്ഞിരുന്നു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.