അമ്പൂരി കൊലപാതകം: മുഖ്യ പ്രതി അഖില്‍ പിടിയില്‍

0

തി​രു​വ​ന​ന്ത​പു​രം: അ​മ്പൂ​രിയിലെ രാഖി കൊ​ല​പാ​ത​ക​ത്തി​ലെ മു​ഖ്യ​പ്ര​തി അ​ഖി​ൽ അറസ്റ്റിൽ. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചാ​ണ് അ​ഖി​ൽ പി​ടി​യി​ലാ​യ​ത്.അമ്പൂരി കൊലപാതകത്തിലെ മൂന്നു പ്രതികളും പോലീസ് പിടിയിലായി. നേരത്തെ അഖിലിന്റ സഹോദരന്‍ രാഹുലിനെയും സുഹൃത്ത് ആദര്‍ശിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജൂണ്‍ 21ന് അഖില്‍ രാഖിയെ വീടുകാണിക്കാനെന്ന വ്യാജേന സുഹൃത്തിന്റെ കാറില്‍ കൂട്ടിക്കൊണ്ടുപോയി കാറില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് മുഖ്യപ്രതി അഖിൽ പോലീസിനോട് കുറ്റ സമ്മതം നടത്തി.കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം കേ​ര​ളം വി​ടുകയായിരുന്നു അ​ഖിലെന്ന് പൊലീസ്. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. സഹോദരൻ രാഹൂലിനെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു.

രാഹുലിന്‍റെ സഹായത്തോടെയാണ് അഖിൽ രാഖിയെ കൊന്നത്. നേരത്തെ അഖിലിന്‍റെ സുഹൃത്തായ മൂന്നാം പ്രതി ആദർശ് അറസ്റ്റിലായിരുന്നു. കാറോടിച്ചിരുന്നത് അഖിലായിരുന്നു. കാറിന്‍റെ പിൻസീറ്റിലായിരുന്നു രാഖി ഇരുന്നത്.

അ​ഖി​ൽ രാ​ഖി​യെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​താ​യാ​ണു പൊലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നു കി​ട്ടി​യ താ​ലി​മാ​ല എ​റ​ണാ​കു​ള​ത്തെ ഒ​രു ആരാധനാല​യ​ത്തി​ൽ വ​ച്ച് അ​ണി​യി​ച്ച​താ​യും പൊലീ​സ് ക​രു​തു​ന്നു. കൊലയ്ക്ക് ഉപയോഗിച്ച കാറും പൊലീസ് കണ്ടെത്തി. പിടിയിലായ രാഹുലുമായി പൊലീസ് സംഘം കാർ കണ്ടെത്തിയ തൃപ്പരപ്പിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. കാറിൽനിന്ന് ഫൊറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു.രാ​ഖി​യെ ക​ഴു​ത്തു ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം പെട്ടെ​ന്നു ജീ​ർ​ണി​ക്കാ​നാ​യി വ​സ്ത്ര​ങ്ങ​ൾ മാ​റ്റി​യ ശേ​ഷ​മാ​ണു കു​ഴി​ച്ചു​മൂ​ടി​യ​ത്.

ജൂലൈ 24നാണ് പൂവാര്‍ സ്വദേശിനി രാഖിമോളെ തട്ടാംപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അഖിലിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നിശ്ചയിച്ചിരുന്നു. ഇത് മുടക്കാന്‍ ശ്രമിച്ചതിനാണ് രാഖിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അഖിലിന്റെ സഹോദരന്‍ രാഹുല്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.