ദങ്കലിന്റെ പൂര്‍ണ്ണതയ്ക്കായുള്ള അമീര്‍ ഖാന്റെ ശ്രമങ്ങള്‍ക്ക് കൊടുക്കണം നൂറില്‍ നൂറു ; വീഡിയോ

0

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്ക് വേണ്ടി എന്ത് താഗ്യവും സഹിക്കാന്‍ മനസുള്ള ആളാണ്‌ അമീര്‍ ഖാന്‍ .അദ്ദേഹത്തിന്റെ മുന്‍കാല ചിത്രങ്ങള്‍ തന്നെ അതിന്റെ തെളിവ് .ഇപ്പോള്‍ ഇതാ പ്രേക്ഷകരെ ഒരിക്കല്‍ കൂടി ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് അമീര്‍ .

അമീറിന്റെ പുതിയ ചിത്രം ദങ്കലിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ ആരാധകര്‍ക്ക് ആവേശമായി ചിത്രത്തിനായി അമീര്‍ നടത്തിയ മേക്ക് ഓവര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. മഹാവീര്‍ ഭോഗട്ട് എന്ന ഗുസ്തി പരിശീലകനെ അവതരിപ്പിക്കാന്‍ ശരീരഭാരം 98 കിലോ ആയി അമീര്‍ ഉയര്‍ത്തുന്നതിന്റെയും പിന്നീട് പഴയ നിലയിലേയ്‌ക്കെത്തുന്നതിന്റെയും വീഡിയോ ആണ് എത്തിയിരിക്കുന്നത്. ചിത്രത്തിനായി കഠിന പ്രയത്‌നം നടത്തുന്ന അമീറിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.ഇപ്പോള്‍ മനസ്സിലായില്ലേ ഈ അമീര്‍ ഖാന്‍ വേറെ ലെവല്‍ ആണെന്ന് .വീഡിയോ :