സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചു സൗദി രാജകുമാരി.

0

സൗദി അറേബ്യ പൊതുവേ നിയമങ്ങള്‍ ഒരല്പം കടുപ്പമേറിയ രാജ്യമാണ് .സ്ത്രീകള്‍ക്ക് ഇവിടെ കുറച്ചധികം വിലക്കുകള്‍ ബാധകവുമാണ്.ഇതിനെതിരെ സൗദി രാജകുടുംബത്തില്‍ നിന്ന് തന്നെ ഒരു സ്ത്രീ ശബ്ദം ഉയരുന്നു .മറ്റാരുമല്ല  സൗദി രാജകുമാരി അമീറാ അല്‍ തവീലാണു സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ഹിജാബും ബുര്‍ഖയും ഉപേക്ഷിച്ചു  പൊതുവേദികളില്‍ പ്രത്യേക്ഷപ്പെടുന്നത്.

2001 ല്‍ 18-ാം വയസിലായിരുന്നു രാജകുമാരിയുടെ വിവാഹം. ലോകത്തിലെ സമ്പന്നരായ 30 വ്യവസായികളില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലിയാണു വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ ബില്‍ തലാലല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്‌സണായി നിയമിക്കപ്പെട്ടിരുന്നു.എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരായി .

അഭ്യന്തരയുദ്ധമൂലം പലായനം ചെയ്ത സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും സൊമാലിയയിലെ കുട്ടികള്‍ക്കും സഹായമെത്തിക്കാന്‍ ഇവര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഹിജാബും ബുര്‍ഖയും ധരിക്കാന്‍ വിസമ്മതിച്ചിരുന്ന ഇവര്‍ വീട്ടിലെ അകത്തളങ്ങളില്‍ ഇരിക്കാനും വിസമ്മതിച്ചു. സൗദി സ്ത്രീകള്‍ക്കു വാഹനം ഓടിക്കാനുള്ള വിലക്കിനേയും ചോദ്യം ചെയ്തിരുന്നു.സൗദിയിലെ വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാം വേറിട്ടൊരു ശബ്ദം ആകുകയാണ് അമീറാ അല്‍ തവീല്‍.