ലോകത്തെ ഏറ്റവും വലിയ മ്യൂസിയത്തില്‍ ബിയര്‍ രുചിക്കാന്‍ ഒരാളെ വേണം ;ശമ്പളം കേട്ടാല്‍ ഞെട്ടരുത്

0

42 ലക്ഷം രൂപ ശമ്പളമായി തന്നു ബിയര്‍ രുചിച്ചു നോക്കാന്‍ പറഞ്ഞാലോ ?അതെന്തു ജോലി എന്ന് ചോദിക്കാന്‍ വരട്ടെ . വാഷിങ്ടണ്‍ ഡിസിയിലെ നാഷണല്‍ മ്യൂസിയം ഓഫ് അമേരിക്കന്‍ ഹിസ്റ്ററിയ്ക്കാണ് ഒരു ബിയര്‍ സ്‌പെഷ്യലിസ്റ്റിനെ ആവശ്യമുള്ളത് . തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥിക്കാണ് മേല്പറഞ്ഞ ശമ്പളം .

ജോലിയുടെ പൊതുസ്വഭാവം കൂടി കേട്ടോളൂ ,രാജ്യത്തെ എല്ലാ മദ്യ നിര്‍മ്മാണ ശാലകളും സന്ദര്‍ശിച്ച് ബിയര്‍ രുചിച്ചു നോക്കുക . അമേരിക്കന്‍ ‘മദ്യ’ചരിത്രത്തെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ജോലിക്കായി അപേക്ഷിക്കാം.ഓഗസ്റ്റ് പത്ത് ആണ് ജോലിക്ക് അപേക്ഷിക്കേണ്ട അവസാന തീയതി.

മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥിക്ക് ബിയറിനോട് പ്രത്യേക അഭിനിവേശനം ഉണ്ടായിരിക്കണം. ഗവേഷണത്തിലും ചരിത്രസംബന്ധമായ അഭിമുഖങ്ങള്‍ നടത്തുന്നതിലും മുന്‍കാല പരിചയം, പ്രബന്ധം എഴുതാനുള്ള കഴിവ്, അമേരിക്കന്‍ ബിസിനസ്, സംസ്‌കാരം, ആഹാരക്രമം തുടങ്ങി ചരിത്രവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ഡിഗ്രി എന്നി യോഗ്യതകളും ഉദ്യോഗാര്‍ത്ഥിക്ക് ആവശ്യമാണ്.അമേരിക്കയുടെ ചരിത്രത്തിലും സംസ്‌കാരത്തിലും മദ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കലാണ് മ്യൂസിയം അധികൃതരുടെ ലക്ഷ്യം.