മാറിലെ തുണി മാറി കിടന്നാൽ കണ്ണോടിക്കാത്ത സദാചാരവാദികൾ ഉണ്ടോ ?

0

സമൂഹമാധ്യമങ്ങളിലെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കൊണ്ട് മാത്രമല്ല, ആ ചിത്രങ്ങൾക്കു നൽകുന്ന അടിക്കുറിപ്പിന്റെ പേരിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടുന്ന താരമാണ് അമേയ മാത്യു. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നടി നൽകിയ അടിക്കുറിപ്പാണ് ആരാധകരുടെ ഇടയിൽ പുതിയ ചർച്ച.

‘സദാചാരം… ഒരു പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാര വാദികൾ ആരേലും ഇന്നീ നാട്ടിൽ ഉണ്ടോ…?!’: ഗ്ലാമർ ചിത്രം പങ്കുവച്ച് അമേയ കുറിച്ചു. അമേയയുടെ ചിത്രത്തിന് നിരവധിപേരാണ് കമന്റുമായി എത്തുന്നത്. എല്ലാ കമന്റിനും നടി മറുപടിയും നൽകുന്നുണ്ട്.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ അമേയ ‘കരിക്ക്’ വെബ്‌ സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. വൂൾഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകൾ.