ആഭ്യന്തരമന്ത്രി അമിത് ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു

0

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മൂന്നു നാലു ദിവസമായി തളര്‍ച്ചയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു.

ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ആശുപത്രിയില്‍ കഴിഞ്ഞുകൊണ്ട് അദ്ദേഹം തന്റെ കര്‍ത്തവ്യങ്ങളില്‍ വ്യാപൃതനാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.