ഒരു രാജ്യം ഒരു ഭാഷ;ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്ക്; അമിത് ഷാ

ഒരു രാജ്യം ഒരു ഭാഷ;ഇന്ത്യയെ ഒരുമിച്ച് നിര്‍ത്താനാവുക ഹിന്ദിക്ക്; അമിത് ഷാ
image

ന്യൂഡല്‍ഹി: രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോ​ഗിക്കുന്നത് വർധിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ട്വറ്ററിലൂടെ ആയിരുന്നു അമിത് ഷായുടെ പരാമർശം.

വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് ഇന്ത്യയെ ഐക്യപ്പെടുത്താന്‍ കഴിയും. ഹിന്ദി പ്രാഥമിക ഭാഷയാക്കി മാറ്റണം. ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരു ഭാഷ അത്യാവശ്യമാണ്. നിരവധി ഭാഷകളുള്ള രാജ്യമാണ് ഇന്ത്യ.

എല്ലാ ഭാഷയ്ക്കും അതിന്റേതായ പ്രധാന്യമുണ്ട്. എന്നാലും ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ട ഒരു ഭാഷയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അദ്ദേഹം കുറിച്ചു.

സർദാർ പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ‘ഒരു രാജ്യം ഒരു ഭാഷ’ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. 2019 കരട് വിദ്യഭ്യാസ നയത്തിൽ ഹിന്ദി ഭാഷാ പഠനം നിർബന്ധമുക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വന്നത്.

ബംഗാൾ, കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളി‍ൽ കരട് നയത്തിനെതിരെ വിവിധ പാർട്ടികൾ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് മാനവവിഭശേഷി മന്ത്രാലയത്തിന് കരട് രേഖ മാറ്റി അപ്ലോഡ് ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ അമിത് ഷായുടെ ഒരു രാജ്യം ഒരു ഭാഷ  മുദ്രാവാക്യത്തിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിവ്യക്തമാക്കി.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം