അഭിനന്ദന് മധുരം നൽകി ആഘോഷിച്ച് അമൂൽബേബി; കാർട്ടൂൺ വൈറൽ

അഭിനന്ദന് മധുരം നൽകി ആഘോഷിച്ച് അമൂൽബേബി; കാർട്ടൂൺ വൈറൽ
amul_710x400xt

പാകിസ്ഥാൻ കസ്റ്റഡിയിൽനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ വരവ് ആഘോഷമാക്കിഅമുല്‍.കാര്‍ട്ടൂണിലൂടെയാണ് അമുൽ അഭിനന്ദനെ സ്വാ​ഗതം ചെയ്തത്. കയ്യിൽ പലഹാരം പിടിച്ച് നിൽക്കുന്ന അമുൽ ബേബിയും അഭിനന്ദന് പലഹാരം വായിൽ വച്ച് കൊടുക്കുന്ന ഉദ്യോ​ഗസ്ഥന്റനുമാണ് കാർട്ടൂണിലുള്ളത്. ഇതിൽ  സോഷ്യൽ മീഡിയയാകെ ഇപ്പോൾ തരങ്കമായിക്കൊണ്ടിരിക്കയാണ്.

ഇതിനൊപ്പം അമുലിന്റെ മറ്റൊരു കാർട്ടൂണും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരുടെ കഴിവിനും ധീരതയ്ക്കും അഭിനന്ദനങ്ങള്‍ എന്ന പേരിലാണ് കാര്‍ട്ടൂണ്‍ വരച്ചത്. പ്രശസ്‍തമായ അമുല്‍ പെണ്‍കുട്ടിയെന്ന കാര്‍ട്ടൂണ്‍ കഥാപാത്രം നടന്നുവരുന്ന രണ്ട് വ്യോമസേന പൈലറ്റുമാരെ അഭിവാദ്യം ചെയ്യുന്നതാണ് കാര്‍ട്ടൂണ്‍.

നേരത്തെ ഫെബ്രുവരി പതിനാലിന് ഉണ്ടായ പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികരെ ഓര്‍മ്മിച്ചും അമുല്‍ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കുന്ന ഒരു പാട്ടായിരുന്നു അന്ന് പോസ്റ്റ് ചെയ്‍തിരുന്നത്.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം