നിറവയറോടെ നിൽക്കുന്ന എമി ജാക്സനെ എടുത്തുപൊക്കി ജോർജ്; വൈറലായി ചിത്രങ്ങൾ

0

എ.എൽ.വിജയ് സംവിധാനം ചെയ്ത മദ്രാസ പട്ടണത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച എമി ജാക്സൺ ഏവർക്കും സുപരിചിതയായ നടിയാണ്. കഴിഞ്ഞ മാതൃദിനത്തിൽ താൻ അമ്മയാകാൻ പോകുന്ന വാർത്ത എമി തന്റെ ആരാധകരെ അറിയിച്ചത്. അതുമായി ബന്ധപ്പെട്ടുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ എമി ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്.

ഇപ്പോൾ തന്റെ ഭാവി വരൻ ജോർജ് പനയോട്ടുവിനോടൊത്തുള്ള എമി ജാക്‌സന്റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.എമി തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ദൃശ്യങ്ങളൊന്നിൽ ജോർജ് എമിയെ എടുത്ത് പൊക്കുന്നതാണ്. പൂളിന്റെ സൈഡിലൂടെ തന്റെ നായ്ക്കുട്ടിക്കൊപ്പം നടന്നു വരുന്ന ചിത്രവും എമി പോസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ ഗര്‍ഭകാലം 35 ആഴ്ച പിന്നിട്ടെന്നും എമി കുറിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് എമി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമിയുടെ എല്ലാ ചിത്രങ്ങളെയും പോലും ഇതും വളരെപ്പെട്ടെന്ന് തരംഗമായി.രജനി നായകനായ ഷങ്കർ ചിത്രം 2.0 ആണ് എമിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.