ആന്‍ഡ്രോയിഡ്  സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ ഏറ്റവും പുതിയ പതിപ്പ് 7.0 ന്യൂഗറ്റ് എത്തി. 250ലധികം പുതിയ സവിശേഷകള്‍ ഈ പതിപ്പിനുണ്ട്. മള്‍ട്ടിവിന്‍ഡോ, ഡയറക്ട് റിപ്ലൈ, ക്വിക്ക് സ്വിച്ച് എന്നിവയാണ് ചില ഓപ്ഷനുകള്‍.

ഗൂഗിളിന്‍റെ സ്വന്തം നെക്സസ് 6പി, നെക്സസ്5 എക്സ്, നെക്സസ് 6, നെക്സസ് 9 സ്മാര്‍ട്ട് ഫോണുകളിലും, പിക്സല്‍ സി  ടാബ്ലെറ്റിലുമാണ് ആദ്യഘട്ടത്തില്‍ ന്യൂഗറ്റ് അപ്ഡേറ്റ് ലഭിക്കുക.
മാര്‍ച്ച് 9ന് ന്യൂഗറ്റിന്‍റെ ഡെവലപ്പര്‍ ന്യൂഗറ്റിന്‍റെ പ്രിവ്യൂ പുറത്ത് വിട്ടിരുന്നു. ഇതിന്‍റെ മേല്‍ ലോകത്തെല്ലായിടത്തുമുള്ളവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും  കണക്കിലെടുത്താണ് ഈ അന്തിമ പതിപ്പിന് രൂപം കൊടുത്തത്.