അങ്കമാലി ഡയറീസിലെ നായകന്‍ പെപ്പെയേ ജോര്‍ജിയയില്‍ നിന്നും നാടുകടത്തി

0

പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പല്ലിശേരിയാണ് സംവിധാനം ചെയ്ത ചിത്രം ആയിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തിനൊപ്പം തന്നെ അതിലെ നായകനേയും പ്രേക്ഷകര്‍ നെഞ്ചേറ്റിയതും വളരെ പെട്ടെന്ന് ആയിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു സംവിധാനം ചെയ്ത് നടന്‍ ചെമ്പന്‍ തിരക്കഥ രചിച്ച ഹിറ്റ് ചിത്രം ആയിരുന്നു അങ്കമാലി ഡയറീസ്. ഇതില്‍ നായകനായ പെപ്പയെ അവതരിപ്പിച്ച ആന്റണി വര്‍ഗീസ് ഏറെ ശ്രദ്ധയോടെയാണ് പുതിയ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്.

അങ്കമാലി ഡയറീസിന് ശേഷം ആന്റണി നായകനാകുന്ന ചിത്രമാണ് ‘സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍’. ഇരുന്നൂറോളം തിരക്കഥകള്‍ കേട്ടതില്‍ നിന്നാണ് ആന്റണി തന്റെ രണ്ടാമത്തെ ചിത്രമായി സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ തെരഞ്ഞെടുത്തത്. ആക്ഷന്‍ ത്രില്ലറാണ് ചിത്രം. പെപ്പയായി മികച്ച പ്രകടനം ആന്റണി ചിത്രത്തിൽ നടത്തിയിരുന്നത്. ഒരു പുതുമുഖ ചിത്രത്തിന് ലഭിക്കാവുന്നതിനെക്കാൾ വലിയ സ്വീകരണമായിരുന്നു ഈ ചിത്രത്തിന് പ്രേക്ഷകർ നൽകിയത്.

ജോര്‍ജിയയില്‍ നിന്ന് നാടുകടത്തിയതിനെക്കുറിച്ച് നടന്‍ ആന്റണി വര്‍ഗീസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. എല്ലാ രേഖകളും കൃത്യമായിരുന്നിട്ടും തന്നെ നാടു കടത്തിയതായി ആന്റണി ഒരു  മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ വാദം പോലും കേള്‍ക്കാതെയാണ് നാടുകടത്തിയത്. ജോര്‍ജിയയിലെ ടിബിലിസി എയര്‍പ്പോര്‍ട്ടില്‍ നിന്നുമാണ് താരത്തെ നാടുകടത്തിയത്.

താടിയും മുടിയും വളര്‍ത്തിയിരുന്നതിനാല്‍ തീവ്രവാദിയെന്ന് ആരോപിച്ചായിരുന്നു നാടുകടത്തലെന്ന് ആന്റണി പറഞ്ഞു. നാടുകടത്തപ്പെട്ടുവെങ്കിലും അവരുടെ നടപടിക്രമങ്ങള്‍ താന്‍ ചെയ്തുവെന്നും അത്തരമൊരു അനുഭവത്തിന് ദൈവത്തിനോട് നന്ദി പറയുന്നുവെന്നും ആന്റണി പറഞ്ഞു. നാടുകടത്തില്‍ എന്നൊക്കെ പറഞ്ഞാല്‍ ഇത്രയെയുള്ളുവെന്ന് മനസിലാക്കാന്‍ സാധിച്ചു. എല്ലാവര്‍ക്കും ഇത്തരം അനുഭവം കിട്ടില്ലല്ലോ എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.