ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ഒരു കോടിയുടെ എസ്.യു.വി. സമ്മാനിച്ച് അനില്‍ കപൂര്‍

0

ഭാര്യക്ക് പിറന്നാള്‍ സമ്മാനമായി ഒരു കോടിയുടെ എസ്.യു.വി. സമ്മാനിച്ച് അനില്‍ കപൂര്‍. മെഴ്‌സീഡസ് ബെന്‍സ് ജി.എല്‍.എസ്. ആണ് താരം ഭാര്യ സുനിത കപൂറിനായി വാങ്ങിയത്. ഭാര്യയുടെ പിറന്നാള്‍ പ്രമാണിച്ചാണ് അദ്ദേഹം ആഡംബര എസ്.യു.വി. സമ്മാനിച്ചിരിക്കുന്നത്. ഇതിനുപുറമെ, അദ്ദേഹം തന്റെ ഭാര്യക്കൊപ്പമുള്ള ഫോട്ടോയും ഒപ്പം കുറിപ്പും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

മെഴ്‌സിഡസ് ബെന്‍സ് കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച ജി.എല്‍.എസ്. മോഡലാണ് അനില്‍ കപൂര്‍ ഭാര്യക്കായി സ്വന്തമാക്കിയത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി രണ്ട് വേരിയന്റുകളില്‍ വിപണിയില്‍ എത്തിയിട്ടുള്ള ഈ വാഹനങ്ങള്‍ക്ക് 1.04 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

2013 മുതലാണ് ഈ വാഹനം പ്രാദേശികമായി നിര്‍മിച്ച് തുടങ്ങിയത്. മെഴ്‌സിഡസ് എസ്.യു.വികളിലെ ഫ്‌ളാഗ്ഷിപ്പ് മോഡലായാണ് ജി.എല്‍.എസ് അറിയപ്പെടുന്നത്. പുറംമോടിയിലെ സ്‌റ്റൈലിനെക്കാള്‍ ക്യാബിനിലെ ആഡംബരമാണ് ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഫൈവ് സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മൂന്ന് നിരയിലും ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍

ചെയ്യാന്‍ കഴിയുന്ന സീറ്റുകള്‍, അടുത്തുള്ള കോവിഡ് സെന്റര്‍ മാര്‍ക്ക് ചെയ്തിട്ടുള്ളതും ജിയോ ഫെന്‍സിങ്ങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതുമായ MBUX സോഫ്റ്റ്‌വെയറില്‍ അധിഷ്ഠിതമായി ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിനെ ആഡംബരമാക്കുന്നു.

3.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളാണ് ഈ എസ്.യു.വിക്ക് കരുത്തേകുന്നത്. 2925 സി.സി. ആറ് സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 330 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 367 ബി.എച്ച്.പി. പവറും 500 എന്‍.എം. ടോര്‍ക്കുമേകും. പെട്രോള്‍ എന്‍ജിന്‍ മോഡലില്‍ 22 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.