അനില്‍ പനച്ചൂരാന് വിട; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീട്ടുവളപ്പില്‍ നടന്നു

0

ആലപ്പുഴ: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കായംകുളത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു പനച്ചൂരാന്റെ അന്ത്യം.

പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ട് 6.45ഓടെയാണ് മൃതദേഹം കായംകുളം ഗോവിന്ദമുട്ടത്തെ പനച്ചൂര്‍ വീട്ടിലെത്തിച്ചത്. . അന്തിമോപചാരം അര്‍പ്പിക്കലോ മറ്റ് മരണാനന്തര ചടങ്ങുകളോ വീട്ടില്‍ ഉണ്ടായിരുന്നില്ല. കോടി പുതപ്പിക്കല്‍ മാത്രമാണ് നടന്നത്.

അനിലിന്റെ ഇളയമകന്‍ ചെറിയകുട്ടി ആയതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹത്തിന് അടുത്തേക്ക് പോകാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ അനിലിന്റെ പിതൃസഹോദരന്റെ മകനാണ് അന്തിമചടങ്ങുകള്‍ ചെയ്തത്.