‘അനിമൽ’ ആയി രൺബീർ കപൂർ; ടീസർ

‘അനിമൽ’ ആയി രൺബീർ കപൂർ; ടീസർ
animal

രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ആക്‌ഷൻ ത്രില്ലർ ‘അനിമല്‍’ ടീസര്‍ ഇറങ്ങി. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ശാന്തനായ ഫിസിക്സ് അധ്യാപകനിൽ നിന്നും ക്രൂരനായ ഗ്യാങ്സ്റ്റായി എത്തുന്ന രണ്‍ബീറിനെ സിനിമയിൽ കാണാം.

രൺബീറിന്റെ അച്ഛനായി അനില്‍ കപൂർ എത്തുന്നു. ബോബി ഡിയോൾ ആണ് വില്ലൻ. രശ്‍മിക മന്ദാന നായികയാകുന്നു.

അര്‍ജുൻ റെഡ്ഡി’, ‘കബീർ സിങ്’ എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും 'അനിമല്‍' പ്രദര്‍ശനത്തിന് എത്തുന്നത്. ടീ സീരീസ്, ഭദ്രകാളി പിക്ചേഴ്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഡിസംബർ ഒന്നിനാണ് റിലീസ്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം