അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു

0

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായികയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. 101 ഇന്ത്യ ഡോട്ട് കോം എന്ന വെബ് പോര്‍ട്ടല്‍ ഒരുക്കുന്ന ട്രാന്‍സ്‌ജെന്‍ഡല്‍ കമ്മ്യൂണിറ്റിയുടെ ജീവിതകഥ പറയുന്ന സീരീസ് ഒഫ് സിനിമയിലാണ് അഞ്ജലിയുടെ കഥയും എത്തുന്നത്. മോഡലിംഗ് രംഗത്ത് ശ്രദ്ധേയയായ അഞ്ജലി കോഴിക്കോട് സ്വദേശിനിയാണ്.  വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.മമ്മൂട്ടി നായകനായി എത്തുന്ന പേരന്‍പ് എന്ന ചിത്രത്തിലാണ് അഞ്ജലി നായികയായി അഭിനയിക്കുന്നത്. അഞ്ജലിയെപ്പോലെ ജീവിത വിജയം നേടിയവരെ മറ്റുള്ളവര്‍ക്ക് മാതൃകയാക്കി മുന്നിലെത്തിക്കുകയാണ് ഈ സീരീസ് സിനിമ കൊണ്ട് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.