മഞ്ജുവാര്യർക്ക് തമിഴകത്തും ആരാധകർ

1

മഞ്ജുവാര്യർ ആദ്യമായി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന അസിരൻ എന്ന സിനിമയിൽ നായകൻ ധനുഷ് ആണ്. അസുരനിലെ ഇരുവരുടെയും കഥാപാത്രങ്ങളുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടപ്പോൾ മഞ്ജുവാര്യർക്ക് തമിഴകത്ത് നിന്നും ആരാധക പ്രവാഹം. അഴകിയെന്നാണ് മഞ്ജുവിനെ തമിഴ് ആരാധകർ വിശേഷിപ്പിച്ചത്.
ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച വെട്രിമാരനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രീകരണം ഇന്നലെ ആരംഭിച്ചു. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപുലി എസ്. തനുവാണ് അസുരൻ നിർമ്മിക്കുന്നത്. എ.ആർ റഹ്മാന്‍റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്.
ധനുഷിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തതും വെട്രിമാരനായിരുന്നു.