കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകളൊന്നും കിട്ടിയില്ല; ആൻലിയയുടേത് ആത്മഹത്യയെന്ന നിഗമനത്തിൽ ക്രൈം ബ്രാഞ്ച്

1

കൊച്ചി: എറണാകുളം സ്വദേശിനി ആൻലിയയുടെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന
തെളിവുകൾ ഒന്നും തന്നെ ലഭിച്ചില്ലെന്നും ഇതൊരു ആത്മഹത്യയാവാൻ ആണ് സാധ്യത എന്ന നിഗമനത്തിലാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച്. ആൻലിയയുടെ ഡയറിക്കുറിപ്പുകൾ ക്രൈം ബ്രാഞ്ച് പരിശോധിക്കുകയാണ്. കോടതിയിൽ കീഴടങ്ങിയ ആൻലിയയുടെ ഭർത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. പ്രതി ജസ്റ്റിൻ ഇപ്പോൾ വിയ്യൂർ ജയിലിലാണുള്ളത്. ഇയാളുടെ വീട്ടിലും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകൾ ഇല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. ജസ്റ്റിന്റെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകൾ കണ്ടെത്തിയിട്ടുണ്ട്. ഭർതൃ പീഡനത്തെക്കുറിച്ച് വിവരിക്കുന്ന ആൻലിയയുടെ ഡയറിക്കുറിപ്പുകളും അന്വേഷണ സംഘം പരിശോധിക്കുകയാണ്.ആൻ ലിയയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മകൾക്ക് നീതീ കിട്ടണമെന്നാവശ്യപ്പെട്ട് ആൻലിയയുടെ രക്ഷിതാക്കൾ മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് ക്രൈംബ്രാ‍ഞ്ചിന് കൈമാറിയത്.