‘മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ…’: വേദനയോടെ ഏറ്റുവാങ്ങി സോഷ്യൽ മീഡിയ

1

മിനുങ്ങും മിന്നാമിനുങ്ങേ മിന്നിമിന്നി തേടുന്നതാരേ…’ കല്യാണ ദിനത്തിൽ ആന്‍ലിയ തന്‍റെ അച്ഛനൊപ്പം പാടിയ പാട്ടിന്‍റെ വീഡിയോ വേദനയോടെ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്ന ഒരു വിഷയമാണ് ആൻലിയയുടെ മരണവാർത്ത. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25ന് കാണാതായ ശേഷം പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആന്‍ലിയയുടെ ഡയറി കുറിപ്പുകളും ഭർത്താവിനെതിരെയുള്ള തെളിവുകളും പൊലീസിന് നല്‍കാനായി തയ്യാറാക്കിയ പരാതിയും എല്ലാം ഇന്ന് ചൂടൻ ചര്‍ച്ചയാവുകയാണ്.
ഇപ്പോഴിതാ കല്യാണ ദിവസം അച്ഛനോടൊപ്പം ആൻലിയ പാടിയ പാട്ടും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. ആന്‍ലിയയുടെ പിതാവ് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.