ആന്‍ അഗസ്റ്റിനും ജോമോന്‍ ടി ജോണും വേര്‍പിരിയുന്നു

0

നടി ആൻ അ​ഗസ്റ്റിനും ഛായാ​ഗ്രാഹകൻ ജോമോൻ ടി ജോണും വേർപിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചിരുന്നു.
ഹർജി പരിഗണിച്ച കോടതി വരുന്ന ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു.

ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. 2014 ലായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളുകളായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമയിലേക്ക് എത്തുന്നത്. മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. ആർട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ആൻ സ്വന്തമാക്കി. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്.

സമീര്‍ താഹിറിന്‍റെ അസിസ്റ്റന്‍റ് ആയി സിനിമാരംഗത്തെത്തിയ ജോമോന്‍ ടി ജോണ്‍ സമീര്‍ താഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ‘ചാപ്പാ കുരിശി’ലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചു. ബ്യൂട്ടിഫുള്‍, തട്ടത്തിന്‍ മറയത്ത്, എബിസിഡി, തിര, നീന, എന്നു നിന്‍റെ മൊയ്തീന്‍, ചാര്‍ലി തുടങ്ങി നിരവധി ശ്രദ്ധേയ വര്‍ക്കുകളുണ്ട് ജോമോന്‍റേതായി.