ബുള്ളറ്റിലേറി രജനികാന്ത്; അണ്ണാത്തെ മോഷന്‍ പോസ്റ്റര്‍ പുറത്ത്

0

രജനീകാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടു. രജനീകാന്ത് കഥാപാത്രത്തിന്‍റെ ആവേശം കൊള്ളിക്കുന്ന ചില സ്റ്റില്ലുകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് മോഷന്‍ പോസ്റ്റര്‍. ഇന്ന് രാവിലെ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

ഇന്ന് രാവിലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. കൊവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ റിലീസ് നീണ്ടത്. നയന്‍താര, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ജാക്കി ഷ്റോഫ്, ജഗബതി ബാബു എന്നിവർ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഡി. ഇമ്മൻ. വെട്രിപളനിസ്വാമിയാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് റൂബൻ, ആർട്ട് മിലൻ. നവംബർ നാലിന് ദീപാവലി റിലീസ് ആയി തിയറ്ററുകളിലെത്തുന്നത്ത്.