ദുരഭിമാനത്തിൻ്റെ പേരിൽ ഉപേക്ഷിക്കപ്പെട്ട, പിന്നീട് മറുനാട്ടുകാരാൽ ദത്തെടുക്കപ്പെട്ട തുടർന്ന് വിവാദങ്ങളുടെ വേലിയേറ്റം തന്നെ സൃഷ്ടിച്ച ആ കുഞ്ഞിനെ ഇന്നലെ രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരിക്കുകയാണ്. അനുപമ എന്ന മാതാവ് ഇപ്പോഴും വാർത്താ മാധ്യമങ്ങളുടെ വെള്ളി വെളിച്ചത്തിൽ തന്നെ തുടരുകയാണ്. അവർക്ക് കുഞ്ഞല്ല പ്രശ്നം. വിവാദങ്ങൾ ഉണ്ടാക്കാൻ തന്നെയാണ് താല്പര്യം’ നൊന്തു പ്രസവിച്ചെന്ന് അവകാശപ്പെടുന്ന ആ കുഞ്ഞിനെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്തിന് പകരം DNA പരിശോധനയ്ക്കുള്ള സാംപിൾ എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവാദം ഉന്നയിക്കാനാണ് അനുപമയ്ക്ക് താൽപര്യം.

DNA പരിശോധനയ്ക്ക് ശേഷം കുഞ്ഞ് അവരുടെ ത് തന്നെ എന്ന് തെളിഞ്ഞാലും ഈ കുട്ടിയോട് അനുപമ എങ്ങിനെയാണ് പെരുമാറുകയും പ്രതികരിക്കുകയും ചെയ്യുക എന്നുള്ളത് കാത്തിരുന്നു കാണേണ്ട സ്ഥിതി വിശേഷം തന്നെയായിരിക്കും’ ദുരഭിമാനത്തിൻ്റെ പേരിൽ നൊന്തു പെറ്റ മാതാവ് ഉപേക്ഷിച്ച കുഞ്ഞിനെ സാമൂഹ്യ സമ്മർദ്ദത്തിൻ്റെ ഫലമായി ഏറ്റെടുത്താൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഗുരുതരമായിരിക്കും എന്ന് തന്നെ കരുതേണ്ടതുണ്ട്.

‘ഒരു അമ്മയുടെ അവകാശത്തെ നിരാകരിക്കുന്നില്ല’ എന്നാൽ അതേ സമയം തന്നെ ഒരു കുഞ്ഞിന് സ്നേഹലാളനങൾ ഏറ്റുവാങ്ങി വളരാനുള്ള അവസരവും നിഷേധിക്കപ്പെട്ടു കൂടാ. കുഞ്ഞിൻ്റെ അവകാശങ്ങൾക്കായിരിക്കണം ഏറ്റവും വലിയ പരിഗണന നൽകേണ്ടത്. ഇത് രാഷ്ട്രീയ വിവാദമായി വില കുറച്ച് കാണുന്നത് അമ്മയ്ക്കും കുഞ്ഞിനും കുടംബത്തിനും ഗുണം ചെയ്യുകയില്ല എന്ന കാര്യം ഉറപ്പാണ്.