രാജകീയം ഈ താരവിവാഹം; വിരാട് കോഹ്ലി അനുഷ്ക വിവാഹവീഡിയോ കാണാം

0

ഇന്നലെ ഇറ്റലിയിലെ  കടലോര സുഖവാസ കേന്ദ്രമായ ടസ്‌കന്‍ സാക്ഷ്യം വഹിച്ചത് ഒരു അത്യാഡംബര വിവാഹത്തിനായിരുന്നു. മറ്റാരുടെയും അല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും അനുഷക ശര്‍മ്മയുടെയും വിവാഹത്തിനു. സാക്ഷിയായി ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രം.നാലു വര്‍ഷത്തെ പ്രണയം ഒരു ബോളിവുഡ് സിനിമപോലെ സംഭവബഹുലമായിരുന്നു.ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര സുഖവാസകേന്ദ്രങ്ങളിലൊന്നാണ് ടസ്‌കന്‍.

2013 ല്‍ ഒരു ഷാംപൂവിന്റെ പരസ്യചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോള്‍ മൊട്ടിട്ട ക്രിക്കറ്റ്‌ബോളിവുഡ് പ്രണയകഥയാണ് മിലാനില്‍ വിവാഹത്തില്‍ പൂത്തുലയുന്നത്.ഈ മാസം ഇവരുടെ വിവാഹം ഉണ്ടാകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി കോഹ്ലി തന്നെയാണ് വാര്‍ത്ത സ്ഥിരീകരിച്ചു ചിത്രം പോസ്റ്റ്‌ ചെയ്തത്.” എല്ലാവര്‍ക്കും നന്ദി. ഇനിയീ പ്രണയയാത്രയില്‍ ഞങ്ങളൊന്നിച്ച് ” പിങ്ക് നിറമുള്ള തലപ്പാവണിഞ്ഞ കോഹ്‌ലിയെ വിടര്‍ന്ന റോസാപ്പൂക്കള്‍ കോര്‍ത്ത വരണമാല്യമണിയിക്കാനൊരുങ്ങുന്ന അനുഷ്‌കയുടെ ചിത്രം മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായി. ഇപ്പോള്‍ വിവാഹ വീഡിയോയും കൂടി ആയപ്പോള്‍ സംഗതി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 

 

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.