കോവിഡ് പ്രതിരോധത്തിന് 2 കോടി നല്‍കി ‘വിരുഷ്ക’: ഏഴു കോടി പിരിക്കാൻ ക്രൗഡ് ഫണ്ടിങ്!

0

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി നല്‍കി അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. പൊതുസമൂഹത്തില്‍ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ലാറ്റ്‌ഫോമിലേക്കാണ് താരദമ്പതികള്‍ 2 കോടി നല്‍കിയത്.

7 കോടി രൂപ സമാഹരിക്കാനുള്ള ക്രൗഡ് ഫണ്ടിങ് (ജനങ്ങളിൽനിന്നു പണം പിരിക്കൽ) പദ്ധതിക്കു രൂപംകൊടുത്തതിനുശേഷമാണു തുടക്കമെന്ന നിലയിൽ കോലിയും അനുഷ്കയും വൻതുക സംഭാവനയായി കൊടുത്തത്. തങ്ങള്‍ മുന്‍കൈ എടുത്തതിലൂടെ ഏഴ് കോടിയോളം രൂപ മറ്റുള്ളവരില്‍ നിന്ന് സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവര്‍ വ്യക്തമാക്കുന്നു.

ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ Ketto മുഖേനയാണു ധനസമാഹരണം. ‘ഇന്‍ദിസ്ടുഗെദര്‍’ എന്നാണ് ഈ പദ്ധതിയുടെ ഹാഷ്ടാഗ്. 7 ദിവസത്തേക്കാണു ക്യാംപെയ്ൻ. എസിടി ഗ്രാന്റ്സ് എന്ന ഏജൻസിയാണു കോവിഡ് പ്രതിരോധത്തിനായി പണം ചെലവഴിക്കുക. കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനേഷന്‍, മറ്റു ആശുപത്രി ചെലവുകള്‍ എന്നിവ നല്‍കുക എന്നതാണ് ലക്ഷ്യം. കൂടാതെ കോവിവിഡ് അവബോധത്തിനുള്ള പദ്ധതികളും കീറ്റോ ആവിഷ്‌കരിച്ചിട്ടുണ്ട്.