ആധാര്‍ കാര്‍ഡുണ്ടോ? എങ്കില്‍ 1,700 രൂപയ്ക്ക് ഐഫോണ്‍ 7 വാങ്ങാം

0

1700 രൂപ ആദ്യ തവണ നല്‍കിയാല്‍ ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് ഐഫോണ്‍ 7 നല്‍കാനുള്ള പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.വിവിധ ബാങ്കുകളുമായി സഹകരിച്ചാണ് ആപ്പിള്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ട്‌.

ബാക്കി തുക ഓരോ മാസവും ബാങ്കില്‍ അടച്ചാല്‍ മതിയാകും.പദ്ധതിയുടെ പ്രായോഗികത സംബന്ധിച്ച് ബാങ്കുകളുമായി ആപ്പിള്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിനാണ് ആപ്പിളിന്റെ ഐഫോണ്‍ 7ഉം ഐഫോണ്‍ 7 പ്ലസും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

32 ജിബി, 128 ജിബി, 256 ജിബി വാരിയന്റുകളിലാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകള്‍. സില്‍വര്‍,ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാക്കും. 128 ജിബി, 256 ജിബി വാരിയന്റുകളില്‍ ജെറ്റ് ബ്ലാക്ക് നിറത്തിലും ഫോണെത്തും.32 ജിബി പതിപ്പിന് 60,000 രൂപയാണ് ഇന്ത്യയിലെ വില. മറ്റു പതിപ്പുകളുടെ വില ആപ്പിള്‍ വെളിപ്പെടുത്തിയിട്ടില്ല.