ഫുട്‌ബോള്‍ ഭ്രമത്തിന് മറ്റൊരു ‘രക്തസാക്ഷി’ കൂടി; അര്‍ജന്റീനയുടെ തോല്‍വിയില്‍ മനം നൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0

അര്‍ജന്റീനയുടെ തോല്‍വിയില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നുവെന്നു കത്തെഴുതി വെച്ച ശേഷം കാണാതായ ദിനുവിന്റെ ജഡം കണ്ടെത്തി. ആറുമാനൂര്‍ കൊറ്റത്തില്‍ അലക്‌സാണ്ടറുടെ മകന്‍ ദീനു അലക്‌സിന്റെ മൃതദേഹം ഇന്നു രാവിലെ കണ്ടെത്തിയത്. കോട്ടയം ഇല്ലിക്കലിലാണ് മൃതദേഹം പൊങ്ങിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്.

കടുത്ത മെസി ആരാധകന്‍ കൂടിയായ ദീനുവിന്റെ പുസ്തകങ്ങളിലെല്ലാം അര്‍ജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും ഉള്ള കുറിപ്പുകള്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണത്തിനെത്തിയ പൊലീസ് നായ ആറുമാനൂര്‍ കടവിലേക്കുതന്നെ രണ്ടുവട്ടവും മണം പിടിച്ച് ഓടിയതിനാലാണ് ആറ്റില്‍ പ്രധാനമായും തിരഞ്ഞിരുന്നത്. . ലോകകപ്പില്‍ അര്‍ജന്റീന കഴിഞ്ഞ ദിവസം കൊറേഷ്യ ദയനീയ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്നാണു ദീനു ആറ്റില്‍ച്ചാടിയത്.