കിം ജോങ് നാമിന്റെ കൊലപാതകം: ഒരു യുവതികൂടി പിടിയില്‍

0
 കഴിഞ്ഞ ദിവസം നടന്ന കിം ജോങ് നാമിന്റെ കൊലപാതകത്തില്‍ ഒരു യുവതികൂടി പിടിയില്‍. ഇന്‍ഡൊനേഷ്യന്‍ സ്വദേശിയായ സിതി ഐഷായാണ് ഇപ്പോള്‍ പോലീസ് പിടിയിലായിരിക്കുന്നത്. ബുധനാഴ്ച ഡോണ്‍ തി ഹുവാങ് എന്നൊരു
യുവതി പിടിയിലായിരുന്നു.

സിസിടിവി ദൃശ്യങ്ങളില്‍ കണ്ട രണ്ട് പേരും ഇപ്പോള്‍ അറസ്റ്റിലായി കഴിഞ്ഞു. രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് കിം ജോങ് നാം ക്വാലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് കൊല്ലപ്പെട്ടത്. ഇപ്പോള്‍ പിടിയിലായ യുവതികള്‍ നാമിന്റെ മുഖത്ത് വിഷദ്രാവകം ഒഴിക്കുകയായിരുന്നു. ഉത്തരകൊറിയന്‍ മുന്‍ ഭരണാധികാരി കിം ജോങ് ഇല്ലിന്റെ മകനും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ അര്‍ദ്ധ സഹോദരനുമാണ് നാം.
മരണത്തിൽ ഒരു മലേഷ്യൻ പൗരൻ കൂടി അറസ്റ്റിലായെന്ന് സൂചനയുണ്ട്.

അതേ സമയം കിം ഫാമിലിയുടെ ഡിഎൻഎ നൽകാതെ ബോഡി വിട്ട് നൽകില്ല എന്ന നിലപാടിലാണ് മലേഷ്യൻ അധികൃതർ.