അരുന്ധതി റോയിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ ബുക്കര്‍പ്രൈസിനായുള്ള പട്ടികയില്‍ ഇടംനേടി

0

അരുന്ധതി റോയിയുടെ രണ്ടാമത്തെ പുസ്തകവും  ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിനായി പുറത്തുവിട്ട പട്ടികയില്‍. 150ഓളം പുസ്തകങ്ങളില്‍ നിന്നും ചുരുക്കിയ പതിമൂന്നു നോവലുകളുടെ പട്ടിക പുറത്തുവിട്ടപ്പോഴാണ് ഇന്ത്യക്കാരിയായ എഴുത്തുകാരിയുടെ ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ ഇടംപിടിച്ചിരിക്കുന്നത്. ഈ വര്‍ഷം ജൂണിലാണ് ‘ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപിനസ്’ പുറത്തിറങ്ങിയത്.

ഇരുപതുവര്‍ഷം മുമ്പ് പുറത്തിറക്കിയ ആദ്യനോവലായ ‘ദി ഗോഡ് ഓഫ് സ്മാള്‍ തിങ്സി’നു അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം ലഭിച്ചിരുന്നു. അരുന്ധതി റോയി മാത്രമാണ് ഈ വര്‍ഷത്തെ പട്ടികയില്‍ ബുക്കര്‍ ജേതാവായ ഒരേയൊരാള്‍. 49 വര്‍ഷം തികയുന്ന മാന്‍ ബുക്കര്‍ സമ്മാനം 50,000യൂറോയാണ് (41ലക്ഷം).

മൊഹ്സിന്‍ ഹമീദിന്‍റെ ‘എക്സിറ്റ് വെസ്റ്റ്‌’, പൗള്‍ ഔസ്റ്ററിന്റെ ‘4321’, സെബാസ്റ്റ്യന്‍ ബാരിയുടെ ‘ഡേയ്സ് വിത്തൗട്ട് ഏന്‍ഡ്’, എമിലി ഫ്രിഡ്ലുണ്ടിന്റെ ‘ഹിസ്റ്ററി ഓഫ് വൂള്‍വ്സ്’, മൈക്ക് മകോര്‍മാകിന്‍റെ ‘സോളാര്‍ ബോണ്‍സ്’, ഹോന്‍ മഗ്രെഗോറിന്‍റെ ‘റിസര്‍വോയര്‍ 13’, ഫയോന മോസ്ലേയുടെ ‘എല്‍മെറ്റ്’, ജോര്‍ജ് സൗണ്ടര്‍സിന്‍റെ ‘ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ, കാമില ഷംസിയുടെ ‘ഹോം ഫയര്‍’, അലി സ്മിത്തിന്‍റെ ‘ഔട്ടം’, സാഡി സ്മിത്തിന്‍റെ ‘സ്വിങ് ടൈം’, കോള്‍സന്‍ വൈറ്റ്ഫീല്‍ഡിന്‍റെ ‘ദി അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്‌’ എന്നിവയാണ് പട്ടികയിലുള്ള മറ്റു നോവലുകള്‍.