‘അരുവി ഒരു റിയലിസ്റ്റിക് ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; അരുവിയുടെ സംവിധായകന്‍ പറയുന്നു

0

‘അരുവി’ ഒരു റിയലിസ്റ്റിക് ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല എന്ന് അരുവിയുടെ സംവിധായകന്‍ അരുണ്‍ പ്രഭു പുരുഷോത്തമന്‍ . സംവിധായകര്‍ റിയലിസ്റ്റിക് ചിത്രങ്ങളെടുക്കാന്‍ താല്‍പര്യം കാണിയ്ക്കുന്ന ഇക്കാലത്ത് താന്‍ ചെയ്ത അരുവി അതില്‍ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി.

‘അരുവി’ ഒരു റിയലിസ്റ്റിക് ചിത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതു പൂര്‍ണ്ണമായും ഫിക്ഷണലാണ്. എന്നാല്‍ പ്രേക്ഷകര്‍ അതുമായി നല്ല ബന്ധത്തിലാകുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത്. അതിനാല്‍ തന്നെ അതൊക്കെ നടക്കുന്നതാണെന്ന് അവര്‍ വിശ്വസിക്കുന്നു.

അതിനാല്‍ തന്നെ കച്ചവട സിനിമകളുടെ മട്ടും ഭാവവും ഈ ചിത്രത്തിന് ഞങ്ങള്‍ ഒഴിവാക്കി. അതു തന്നെയാണ് ഈ സിനിമ റിയലിസ്റ്റികായി തോന്നാനുള്ള പ്രധാനകാരണവും. ഇന്നത്തെ കാലത്ത് ജനങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വളരെ ബുദ്ധികൂര്‍മ്മതയുള്ളവരും സാമൂഹിക പ്രതിബദ്ധതയുള്ളവരുമായി തീര്‍ന്നിട്ടുണ്ട്. അതിനാല്‍ സിനിമകളും ആ വഴിയ്ക്ക് സഞ്ചരിയ്‌ക്കേണ്ടത് അനിവാര്യമായിരിക്കുന്നു.’ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ അരുണ്‍ വെളിപ്പെടുത്തി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.