കലങ്ങിയ കണ്ണുകളോടെയല്ലാതെ ഇത് കാണാന്‍ കഴിയില്ല; രക്താർബുദത്തോടൊപ്പം അപൂര്‍വ്വരോഗവുവുമായി ഒരു പതിമൂന്ന് വയസ്സുകാരി; ചികിത്സിക്കാന്‍ പോലുമാകാതെ ഒരച്ഛനും അമ്മയും

0

ഒരു വര്ഷം മുന്പ് കൂട്ടുകാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും നടന്നൊരു കുട്ടിയായിരുന്നു ആര്യയും..പക്ഷെ ഇന്ന് നാല് ചുവരുകള്‍ക്കുള്ളില്‍ വേദന കടിച്ചമര്‍ത്തി അമ്മയെ വിളിച്ചു കരഞ്ഞു തളര്ന്നുറങ്ങുകയാണ് ഈ പതിമൂന്നുകാരി.

ഒരു വർഷം മുൻപ് സ്കൂളിൽ തളർന്നു വീണതോടെയാണ് ആര്യയുടെ ജീവിതം മാറി മറിഞ്ഞത്. കുട്ടിയെ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ രക്താർബുദമാണെന്ന് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം ആർസിസിയിലേക്ക് മാറ്റി . അർബുദ ചികിത്സക്കിടെയാണ് ദേഹം പൊട്ടി മുറിവുകൾ ഉണ്ടാകുന്ന അപൂർവ്വ രോഗം പിടിപെട്ടത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ആര്യയെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും , പണമില്ലാതതിനാൽ തിരിച്ചു കൊണ്ടുപോന്നു. ദേഹമാസകലം മുറിവുകളുമായി ജീവിക്കുകയാണ് ഇന്ന്  ആര്യ.  വേദന കൊണ്ട് പുളയുമ്പോഴും ഒന്നുറക്കെ കരയാന്‍ പോലും ആ കുഞ്ഞിനിന്നു കഴിയുന്നില്ല. മകളുടെ വേദന കണ്ടു കരയാന്‍ മാത്രമാണ് മാതാപിതാക്കള്‍ക്ക് കഴിയുന്നത്‌.

ആര്യയുടെ ചികിത്സയ്ക്ക് വേണ്ടി ഇവര്‍ സ്വന്തം വീട് സ്ഥലവും പണയപെടുത്തിയിരുന്നു. ഇപ്പോള്‍ കണ്ണൂരിലെ വാടകവീട്ടിലാണ് ഇപ്പോൾ താമസം. കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ് ഇന്ന് ഈ കുടുംബം. തങ്ങളുടെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ നല്ല മനസ്സുള്ളവരുടെ സഹായം തേടുകയാണ് ഇവര്‍.

K Valsaraj
Kunnaruvathe
Punnakapara
Azhikode Post
kannur Dt. 
Phone : 9447955216

Name:K.Valsaraj
Ac No: 33634245685
State Bank Of India
Azhikode Branch
IFSC CODE: SBIN0011921

Name: arya .k
A/c no: 67341308566
Branch: SBI ALAVIL , azhikode
IFSC Code: SBIN0071207